ഭോപ്പാൽ: ഭർത്താവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ആറംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഷാപൂർ ഗ്രാമത്തിലാണ് സംഭവം. ഭർത്താവിനെ ബന്ദിയാക്കിയശേഷം 40 കാരിയായ സ്ത്രീയെയും 12 വയസുള്ള മകളെയുമാണ് ആറ് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു.
2/ 6
പരാതിയിൽ പറയുന്നതനുസരിച്ച്, ആയുധധാരികളായ ആറ് പേർ, യുവതിയുടെ ഭർത്താവിനെ ബന്ദിയാക്കി, ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെ പൂട്ടുതകർത്ത് അകത്തുകടന്ന സംഘം ഭർത്താവിനെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷമാണ് യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
3/ 6
ഇവരെ വീടിനടുതതു ആളൊഴിഞ്ഞ ഭാഗത്തുള്ള പാടത്തിൽകൊണ്ടുവന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഖാർഗോൺ റേഞ്ച്) തിലക് സിംഗ് പറഞ്ഞു.
4/ 6
മഹാരാഷ്ട്ര അതിർത്തിയിലെ ബോദാർലി ഗ്രാമത്തിലാണ് സംഭവം. പ്രതികൾ വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു.
5/ 6
കുറ്റവാളികളെ പിടികൂടാനായി പോലീസ് സംഘങ്ങളെ അയൽ സംസ്ഥാനത്തെ ബുൾദാന, ജൽഗാവ് എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു.
6/ 6
376 ഡി (കൂട്ട ബലാത്സംഗം), 347 (അന്യായമായി തടവിൽ പാർപ്പിക്കുക), 363 (തട്ടിക്കൊണ്ടുപോകൽ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമം എന്നിവപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഷാപൂർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള സഞ്ജയ് പഥക് പറഞ്ഞു.