ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; കോളജ് അധ്യാപിക അറസ്റ്റിൽ

Last Updated:
മഹാരാജ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞു.
1/5
crime news, crime news latest, Rape news, rape, man killed wife, Bihar
ഭോപ്പാൽ: ഡോക്ടറായ ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കോളജ് അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം. ഇരുമ്പ് കസേരയിലൂടെ വൈദ്യുതി കടത്തിവിട്ട് ഭർത്താവിനെ കൊലപ്പെടുത്തിയതിന് 63കാരിയായ കോളജ് അധ്യാപികയാണ് അറസ്റ്റിലായത്.
advertisement
2/5
Crime, Crime news, RSS, കൊലക്കേസ്, കാൽ വെട്ടിമാറ്റി, എബി
ഏപ്രിൽ 29 നാണ് സംഭവം നടന്നത്. എന്നാൽ വാർദ്ധക്യ സഹജമായി അസുഖത്തെ തുടർന്ന് 65 കാരനായ ഭർത്താവ് മരിച്ചെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. മരണത്തിൽ സംശയം തോന്നിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശശാങ്ക് ജെയിൻ പറഞ്ഞു.
advertisement
3/5
karnataka, bengaluru, murder, couples murdered, 14 year old boy arrested, കർണാടക, ബെംഗളൂരു, പീനിയ, ദമ്പതികളുടെ കൊലപാതകം, 14കാരൻ അറസ്റ്റിൽ
മഹാരാജ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് സച്ചിൻ ശർമ പറഞ്ഞു. ദമ്പതികൾ പതിവായി വഴക്കിടുന്നത് പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഏപ്രിൽ 29 ന് ഭർത്താവിന് നൽകിയ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
advertisement
4/5
twitter killer, twitter killer in japan, crime news, murder case, ട്വിറ്റർ കില്ലർ, ട്വിറ്റർ കില്ലർ ജപ്പാൻ, ക്രൈംന്യൂസ്, കൊലപാതകം
അബോധാവസ്ഥയിലായതിനു പിന്നാലെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു ഭർത്താവ് ഏപ്രിൽ 29 ന് രാത്രി മരിച്ചെന്നു ചൂണ്ടിക്കാട്ടി മെയ് ഒന്നിനാണ് പൊലീസിനെ ഇവർ വിവരം അറിയിച്ചത്.
advertisement
5/5
Crime news, Crime news latest, woman murdered her 78-year-old husband, illicit affair, Ahmedabad
ദമ്പതിമാർക്കിടയിലെ അസ്വാരസ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. കോളേജ് പ്രൊഫസറായ പ്രതി നേരത്തെ ഭർത്താവിനെ കുളിമുറിയിൽ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ദമ്പതിമാർക്ക് മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുണ്ട്.
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement