കൊലയ്ക്കു ശേഷം സാരിയിൽ പേപ്പർ കഷണം പതിപ്പിക്കും; 16 സ്ത്രീകളെ മൃഗീയമായി കൊലപ്പെടുത്തിയ സൈക്കോ കില്ലർ അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിരപരാധികളായ സ്ത്രീകളെയാണ് ഇയാൾ കൊലക്കത്തിക്ക് ഇരയാക്കിയിരുന്നത്
advertisement
advertisement
മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ദിവസ വേതന തൊഴിലാളിയായി പ്രവർത്തുക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്. രചകോണ്ട, സൈബരാബാദ് കമ്മീഷണറേറ്റുകൾക്ക് കീഴിൽ വിവിധ കേസുകളിൽ നേരത്തെ 21 തവണ രാമുലുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 16 എണ്ണം കൊലപാതകങ്ങളും നാലെണ്ണം മോഷണ കേസുകളുമായിരുന്നു.
advertisement
ഈ കേസുകളിലൊന്നിൽ രാമുലുവിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചെങ്കിലും പിന്നീട് പരോളിൽ പുറത്തിറങ്ങി. അടുത്തിടെ മുളുഗു, ഘട്‌കേസർ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നടന്ന രണ്ട് കൊലപാതകക്കേസുകളിൽ രാമുലു പ്രതിയാണ്. 2003 മുതലാണ് ഇയാൾ കൊലപാതകങ്ങളും മോഷണവും ആരംഭിച്ചത്. ഇയാൾ ഇതുവരെ കൊലപ്പെടുത്തിയവരെല്ലാം സ്ത്രീകളാണെന്നും കമ്മീഷണർ വ്യക്തമാക്കി.
advertisement
advertisement