advertisement

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ

Last Updated:

വിധി സ്വാഭാവിക നീതിയുടെയും ക്രിമിനൽ നടപടികളുടെയും ലംഘനമാണെന്നാണ് സർക്കാരിന്റെ പ്രധാന വാദം

News18
News18
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധി നീതിനിഷേധമാണെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ നിസ്സാര കാരണങ്ങൾ പറഞ്ഞ് കോടതി തള്ളിക്കളഞ്ഞുവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിധി സ്വാഭാവിക നീതിയുടെയും ക്രിമിനൽ നടപടികളുടെയും ലംഘനമാണെന്നാണ് സർക്കാരിന്റെ പ്രധാന വാദം.
പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിലൂടെ അതിജീവിതയുടെ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ലെന്ന കോടതി കണ്ടെത്തൽ വസ്തുതാവിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഫോറൻസിക് റിപ്പോർട്ടുകളെക്കാൾ അനുമാനങ്ങൾക്കാണ് കോടതി മുൻഗണന നൽകിയത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ കോടതി നടത്തിയ പരാമർശങ്ങൾ അപകീർത്തികരമാണെന്നും അത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും അപ്പീലിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ വിവരങ്ങളും ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും വിചാരണക്കോടതി ഗൗരവമായി പരിഗണിച്ചില്ലെന്ന ആക്ഷേപവും സർക്കാർ ഉന്നയിക്കുന്നുണ്ട്.
advertisement
പ്രതികളെ വെറുതെ വിട്ട നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും അവർക്ക് അന്യായമായ ആനുകൂല്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശ പ്രകാരമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement