Home » photogallery » crime » ACTRESS DESCRIBING HER EXPERIENCE OF BEING STABBED BY PRODUCER FOR REJECTING MARRIAGE PROPOSAL
വിവാഹാഭ്യർഥന നിരസിച്ചതിന് നിർമാതാവ് കുത്തിവീഴ്ത്തിയ അനുഭവം വിവരിച്ച് പ്രശസ്ത നടി
താരത്തിന്റെ സുഹൃത്തായ നിർമ്മാതാവാണ് നടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്
|
1/ 5
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ സീരിയല്‍ നടി മാല്‍വി മല്‍ഹോത്രയ്ക്കു നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. താരത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ യോഗേഷ് മഹിപാല്‍ സിംഗാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.
2/ 5
വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ കോകിലാബെൻ ധീരുംബായ് അംബാനി ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നേരിട്ട ദിവസം സംഭവിച്ച കാര്യങ്ങൾ വിവരിക്കുകയായാണ് നടി മാല്‍വി മല്‍ഹോത്ര
3/ 5
അന്ധേരിയിലെ കോഫിഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വാഹനം വട്ടംവെച്ച് തടഞ്ഞു നിര്‍ത്തിയത്. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി വയറ്റില്‍ കുത്തി.
4/ 5
തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും എന്നാല്‍ കൈകൊണ്ട് തടഞ്ഞു. വലതുകൈ കത്തി കൊണ്ട് പരുക്കേറ്റു. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
5/ 5
എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി. ഇപ്പോള്‍ ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ലെന്നും വയറ്റില്‍ 1.5 ഇഞ്ച് താഴ്ചയില്‍ പരുക്കേറ്റിട്ടുണ്ടെന്നുമാണ് താരം പറഞ്ഞു.