സതീശന്‍ നായരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീജ മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച സതീശന്‍ നായര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 10.30നാണ് സംഭവം നടന്നത്. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. സംഭവസമയത്ത് ഇരുവരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
മക്കള്‍ രണ്ടുപേരും ഓണ്‍ലൈന്‍ ക്ലാസിനായി രാവിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. സതീശനും ഷീജയും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്ക് കൂടിയ സമയത്ത് ഷീജയുടെ താലിമാല സതീശന്‍ നായര്‍ പൊട്ടിച്ചിരുന്നു. തുടര്‍ന്ന് വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു.