തൃഷയ്ക്കെതിരായ അശ്ലീല പരാമർശം: നടൻ മൻസൂർ അലി ഖാനെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസ്

Last Updated:
ഖുഷ്ബു സുന്ദർ തൃഷയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് കമ്മിഷന്റെ നടപടി.
1/7
 നടി തൃഷയ്ക്കെതിരെ ലിയോ താരം മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ വ്യാപക വിമർശനമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിൽ രൂക്ഷ വിമർശനവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു.

advertisement
2/7
 ഇതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് ഐക്യദാർഢ്യം നേർന്ന് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു).

3/7
 ഐപിസി സെക്‌ഷൻ 509 ബി പ്രകാരവും മറ്റു പ്രസക്തമായ വകുപ്പുകളും പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാൻ ചെന്നൈ ഡിജിപിയോട് നിർദേശിച്ചതായും കമ്മിഷൻ അറിയിച്ചു.

4/7
 എൻസിഡബ്ല്യു ചെയർപഴ്സൻ രേഖ ശർമ, വനിതാ ശിശു വികസന മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, ചെന്നൈ പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

5/7
 മൻസൂർ അലി ഖാൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നതായും കമ്മിഷൻ വ്യക്തമാക്കി.

6/7
 അതേസമയം താരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഖുശ്ബു രംഗത്ത് വന്നു. ഇത്രയും വൃത്തികെട്ട മനസ്സുള്ള ആർക്കും രക്ഷപ്പെടാൻ കഴിയില്ല. ഞാൻ തൃഷയുടെ കൂടെ നിൽക്കുന്നു. ഞാൻ ഉൾപ്പടെയുള്ള അയാളുടെ വൃത്തികെട്ട സംസാരത്തിന് ഇരയായ എല്ലാ സഹപ്രവർത്തകരോടും പിന്തുണ പ്രഖ്യാപിക്കുന്നു.

7/7
 സ്ത്രീകളെ സംരക്ഷിക്കാനും അവർക്ക് മാന്യത കൊണ്ടുവരാനും വേണ്ടി നമ്മൾ പല്ലും നഖവും ഉപയോഗിച്ച് പോരാടുമ്പോൾ, അത്തരം പുരുഷന്മാർ നമ്മുടെ സമൂഹത്തിന് ദോഷമാണ്. - ഖുശ്ബു പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയത്.

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement