14 വയസുള്ള ഭാര്യ ഗര്‍ഭിണിയായി; സംഭവം പുറത്തറിഞ്ഞതോടെ ഭര്‍ത്താവ് മുങ്ങി

Last Updated:
മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളി.
1/5
kannur, rape case, alakkode, pocso case, കണ്ണൂർ, ബലാത്സംഗം, ആലക്കോട്, പീഡനം പോക്സോ കേസ്
മഞ്ചേരി: പ്രായപൂർത്തിയാകാത്ത ഭാര്യ ഗര്‍ഭിണിയായതിനു പിന്നാലെ 22 കാരനായ ഭർത്താവ് ഒളിവില്‍ പോയെന്നു പൊലീസ്. പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ 22 കാരനായ ആദിവാസി യുവാവ് മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്പോള്‍ 14 വയസ്സ് മാത്രമായിരുന്നു പ്രായം. തൊട്ടടുത്ത വര്‍ഷം തന്നെ ബാലിക ഗര്‍ഭിണിയായി.
advertisement
2/5
child rape, minor rape, bengaluru priest arrested, crime news, പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ബംഗളൂരുവിൽ പുരോഹിതൻ അറസ്റ്റിൽ, ക്രൈം ന്യൂസ്
കുട്ടിയെ പ്രസവത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതുവരെ ആശുപത്രിയില്‍ നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാല്‍ ഡോക്ടര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
advertisement
3/5
Rape, police rape, vithura police Station, പീഡനം, വിതിരു പൊലീസ് സ്റ്റേഷൻ
പൊലീസെത്തിയപ്പോഴേക്കും ഗര്‍ഭിണിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിരുന്നു. പിന്നാലെ പൊലീസും കോഴിക്കോട്ടേക്ക് തിരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് ഇവരെ പോലീസ് കണ്ടെത്തി.
advertisement
4/5
rape, kidnapping, indore, mallya, fevi kwik, madhya pradesh, ബലാത്സംഗം, മല്യ, ഫെവി കിക്ക്
എന്നാല്‍ അവശ നിലയിലായ പെണ്‍കുട്ടി ചോദ്യം ചെയ്യലിന് പറ്റിയ അവസ്ഥയിലായിരുന്നില്ല. പ്രായമെത്താതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
advertisement
5/5
 ഇതിനു പിന്നാലെ കേസാകുമെന്ന് അറിഞ്ഞതോടെയാണ് ഭര്‍ത്താവ് മുങ്ങിയത്. കുട്ടിയുടെ ഡിഎന്‍എ സാമ്പിളെടുത്ത് പരിശോധനക്കയച്ച് കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളി.
ഇതിനു പിന്നാലെ കേസാകുമെന്ന് അറിഞ്ഞതോടെയാണ് ഭര്‍ത്താവ് മുങ്ങിയത്. കുട്ടിയുടെ ഡിഎന്‍എ സാമ്പിളെടുത്ത് പരിശോധനക്കയച്ച് കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളി.
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement