ഇൻസ്റ്റാ താരമായ വനിതാ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് റോളക്‌സ് വാച്ചും വാഹനങ്ങളും ഫോണുകളും
- Published by:Sarika N
- news18-malayalam
Last Updated:
17 ഗ്രാം ഹെറോയിനുമായി കഴിഞ്ഞമാസം ഇവര്‍ അറസ്റ്റിലായിരുന്നു
ലഹരിക്കേസില്‍ നേരത്തെ അറസ്റ്റിലായ പഞ്ചാബിലെ ഥാര്‍ വാലി കോണ്‍സ്റ്റബിള്‍ എന്നറിയപ്പെട്ടിരുന്ന പോലീസ് കോൺസ്റ്റബിൾ അമൻദീപ് കൗർ അനധികൃത സ്വത്ത് സമ്പാദന കേസിലും അറസ്റ്റിലായി. നാര്‍ക്കോട്ടിക്‌സ് ഡ്രഗ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സറ്റന്‍സ് (എന്‍ഡിപിഎസ്) നിയമപ്രകാരം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് കൗറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. അനധികൃത സ്വത്തുസമ്പാദവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് കൗറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയാ താരവുമായിരുന്നു അവർ.
advertisement
മഹീന്ദ്രയുടെ ഥാര്‍ കാറില്‍ 17 ഗ്രാം ഹെറോയിനുമായി കഴിഞ്ഞമാസം ഇവര്‍ അറസ്റ്റിലായിരുന്നു. ഇതിന് ശേഷം കൗറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണമായ യുദ്ധ നഷേയാന്‍ വിരുദിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ആന്റി നാര്‍ക്കോടിക് ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്.
advertisement
ബത്തിന്‍ഡയിലെ വിരാട് നഗറില്‍ 99 ലക്ഷം വിലമതിക്കുന്ന ഒരു വീട്, ബത്തിന്‍ഡയിലെ ഡ്രീം സിറ്റിയില്‍ 18.12 ലക്ഷം രൂപ വിലമതിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ പ്ലോട്ട്, 14 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര ഥാര്‍ 2025 മോഡല്‍, 1.7 ലക്ഷം രൂപ വിലമതിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍, ഒരു ലക്ഷം രൂപ വില മതിക്കുന്ന ഒരു റോളക്‌സ് വാച്ച്, 56,000 രൂപ വിലമതിക്കുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍, ബാങ്ക് അക്കൗണ്ടിലുള്ള 1.01 ലക്ഷം രൂപ എന്നിവ മരവിപ്പിച്ച ആസ്തികളില്‍ ഉള്‍പ്പെടുന്നു.
advertisement
ബത്തിന്‍ഡയില്‍ കൗറിനെതിരേ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതായി പഞ്ചാബ് വിജിലന്‍സ് ബ്യൂറോയുടെ ഔദ്യോഗിക വക്താവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2018നും 2025നും ഇടയില്‍ കൗര്‍ സമ്പാദിച്ച സ്ഥാവര, ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങള്‍, അവരുടെ ശമ്പളം, ബാങ്ക് അക്കൗണ്ടുകള്‍, വായ്പാ രേഖകള്‍ എന്നിവ പരിശോധിച്ചതായി വക്താവ് വ്യക്തമാക്കി.
advertisement
ഈ കാലയളവില്‍ കൗറിന് ശമ്പളമായി 1.08 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ അവര്‍ ചെലവഴിച്ചത് 1.39 കോടി രൂപയായിരുന്നുവെന്നും കണ്ടെത്തി. അത് അവരുടെ വരുമാനത്തേക്കാള്‍ 31.27 ലക്ഷം കൂടുതലാണ്. വിജിലന്‍സ് ബ്യൂറോ പോലീസ് സ്‌റ്റേഷന്‍ ബത്തിന്‍ഡ റേഞ്ചില്‍ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കൗറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി വക്താവ് കൂട്ടിച്ചേര്‍ത്തു.