നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസ്; പ്രധാന പ്രതി അറസ്റ്റില്‍

Last Updated:
രശ്മികയ്ക്ക് പിന്നാലെ, കത്രീന കെയ്ഫ്, കജോള്‍, ആലിയ ഭട്ട്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെയും ഡീപ്ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു
1/7
 തെന്നിന്ത്യന്‍ ചലച്ചിത്ര താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് ആന്ധ്രാ പ്രദേശില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എഫ്.എസ്.ഒ.) വിഭാഗം ഡി.സി.പി. ഹേമന്ദ് തിവാരി അറിയിച്ചു.

advertisement
2/7
 കഴിഞ്ഞ നവംബറിലാണ് നടി രശ്മിക മന്ദാനയുടെത് എന്ന പേരിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബ്രിട്ടീഷ് -ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ സാറാ പട്ടേലിന്‍റെ വീഡിയോയില്‍ ഡീപ്ഫേക്ക് സോഫ്റ്റ് വെയറുപയോഗിച്ച് രശ്മികയുടെ മുഖം കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

3/7
  ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എ.ഐ. അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഡീപ് ഫേക്ക് വീഡിയോ ആണിതെന്ന് കണ്ടെത്തിയിരുന്നു.

4/7
 രശ്മികയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് രാജ്യത്ത് എഐ സാങ്കേതികവിദ്യയുടെ ഈ ദുരുപയോഗം ചര്‍ച്ചയായത്. കേന്ദ്ര ഐടി മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിരുന്നു

5/7
Rashmika Mandanna, Rashmika Mandanna deepfake video, Rashmika Mandanna's Morphed Video, Rashmika Mandanna video, deepfake video, actress deepfake video
രശ്മികയുടെ വ്യാജ വീഡിയോ പ്രചരിക്കുന്നതിനെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ആദ്യം രംഗത്തുവന്നത്. വീഡിയോ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 
advertisement
6/7
  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465, 469, ഐ.ടി. നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. വീഡിയോ പങ്കുവെച്ചവര്‍ ഉള്‍പ്പെടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.

7/7
 രശ്മികയ്ക്ക് പിന്നാലെ, കത്രീന കെയ്ഫ്, കജോള്‍, ആലിയ ഭട്ട്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെയും ഡീപ്ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement