കോയമ്പത്തൂർ: പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുകൊടുക്കാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ 27 കാരി അറസ്റ്റിൽ. സിംഗനല്ലൂരിന് സമീപമുള്ള ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനായ കോയമ്പത്തൂർ തിരുമാൾ തെരുവിൽ എസ് ഫ്രാങ്ക്ളിൻ ബ്രിട്ടോ (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കരോലിൻ ആണ് അറസ്റ്റിലായത്.
പ്രാഥമിക അന്വേഷണത്തിനൊടുവിൽ കൊലപാതക കുറ്റം ചുമത്തി ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ കരോലിനിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യമൊഴിയിൽ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ കരോലിൻ കുറ്റസമ്മതം നടത്തുകയായിരുന്നു. മൂന്നുമാസം മുൻപ് പണയംവെച്ച ആഭരണങ്ങൾ എടുത്തുനൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവതി കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.