Dolo 650 | കോവിഡ് കാലത്ത് ഇന്ത്യൻ നിർമ്മിത ഗുളിക ഡോളോ 650 രാജ്യത്തെ 'ജനപ്രിയ മരുന്നായി' മാറിയത് എങ്ങനെ?
- Published by:Rajesh V
- trending desk
Last Updated:
ഈ മഹാമാരി കാലഘട്ടത്തിൽ വിറ്റുപോയ 3.5 ബില്യൺ ഡോളോ ടാബ്‌ലെറ്റുകളും ലംബമായി അടുക്കിയാൽ, അത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റിന്റെ ഏകദേശം 6,000 മടങ്ങ് അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ 63,000 മടങ്ങ് ഉയരത്തിലെത്തുമാണ് വിലയിരുത്തൽ.
മഹാമാരി (Pandemic) അവസാനിച്ചുവെന്നാണ് നിങ്ങൾ കരുതിയിരുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ (Omicron) തല ഉയർത്തുകയും അത് വൻ തോതിൽ പടർന്നു പിടിക്കുകയും ചെയ്യുന്ന സമയമാണിത്. കോവിഡ് 19 (COVID-19) കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ തന്നെ ഡോളോ 650 (Dolo 650) എന്ന മരുന്നിനും ആവശ്യക്കാരേറെയാണ്.
advertisement
ഡോളോ 650 ഒരു ജനപ്രിയ വേദനസംഹാരിയാണ്. ഇത് മിക്കവാറും എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാവുകയും ചെയ്യും. തല വേദന, ശരീര വേദന, പനി എന്നിങ്ങനെ പല രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു മരുന്ന് കൂടിയാണ് ഡോളോ. നിലവിലെ കണക്കുകൾ അനുസരിച്ച്, 2020ൽ കോവിഡ് 19 ആരംഭിച്ചതിന് ശേഷം, പനിയ്ക്കുള്ള ഈ പ്രതിരോധ മരുന്നിന്റെ 3.5 ബില്യണിലധികം ഗുളികകൾ ഇന്ത്യയിൽ വിറ്റിട്ടുണ്ട്.
advertisement
advertisement
ഈ മഹാമാരി കാലഘട്ടത്തിൽ വിറ്റുപോയ 3.5 ബില്യൺ ഡോളോ ടാബ്‌ലെറ്റുകളും ലംബമായി അടുക്കിയാൽ, അത് ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതമായ എവറസ്റ്റിന്റെ ഏകദേശം 6,000 മടങ്ങ് അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ 63,000 മടങ്ങ് ഉയരത്തിലെത്തുമാണ് വിലയിരുത്തൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, 1.5 സെന്റീമീറ്റർ നീളമുള്ള പാരസെറ്റമോൾ ടാബ്‌ലെറ്റായ ഡോളോ, സാധാരണ പാരസെറ്റമോൾ ടാബ്‌ലെറ്റായ ക്രോസിനേക്കാൾ വളരെ കൂടുതൽ വിറ്റഴിച്ചിരുന്നു.
advertisement
ഗവേഷണ സ്ഥാപനമായ IQVIA യുടെ കണക്കുകൾ പ്രകാരം, 2019ൽ കോവിഡ് ആരംഭിക്കുന്നതിന് മുമ്പ്, ഏകദേശം 75 മില്യൺ ഡോളോ ഗുളികകളാണ് ഇന്ത്യയിൽ വിറ്റഴിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് മരുന്നിന്റെ വാർഷിക വിൽപ്പന 94 മില്യൺ സ്ട്രിപ്പുകളായി (ഓരോ സ്ട്രിപ്പിലും 15 ഗുളികകൾ വീതം) അല്ലെങ്കിൽ 1.4 ബില്യൺ ഗുളികകളായി വർദ്ധിച്ചു.
advertisement
2021 നവംബറോടെ ഇത് 145 മില്യൺ സ്ട്രിപ്പുകളായി (2019ലേതിന്റെ ഇരട്ടി) അതായത് 2.2 ബില്യൺ ടാബ്‌ലെറ്റുകളായി ഉയർന്നു. കോവിഡിന്റെ ആദ്യ തരംഗം 2020 സെപ്റ്റംബറിലായിരുന്നു. അതേസമയം ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രണ്ടാമത്തെ തരംഗം 2021 മെയ് മാസത്തിലായിരുന്നു. മൊത്തത്തിൽ, ഇന്ത്യയിൽ 35 മില്യണിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലുമായി 350 കോടിയിലധികം ഡോളോ ഗുളികകൾ വിറ്റഴിച്ചിട്ടുണ്ട്.
advertisement
2021ൽ 3.1 ബില്യൺ രൂപ വിറ്റുവരവുള്ള ഡോളോ നിലവിൽ പനിയ്ക്കും വേദനയ്ക്കുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ടാബ്‌ലെറ്റാണ്. ഇത് 3.1 ബില്യൺ രൂപ വിറ്റുവരവുള്ള ജിഎസ്കെയുടെ (GSK) കാൽപോളിനേക്കാൾ മുന്നിലാണ്. ഈ വിഭാഗത്തിലെ ആറാമത്തെ വലിയ ബ്രാൻഡാണ് ക്രോസിൻ. ട്വിറ്ററിലും ഇപ്പോൾ # Dolo650 എന്ന ഹാഷ്‌ടാഗ് ട്രെൻഡിംഗാണ്. ട്വിറ്ററിൽ ഡോളോ 650നെക്കുറിച്ചുള്ള നിരവധി മീമുകൾ ഉയർന്നു വരുന്നുണ്ട്.