ആക്ഷൻ സിനിമകളിലെ അഭിനയം; ദീപികയെയും ആലിയയെയും അഭിനന്ദിച്ച് സമാന്ത
- Published by:Nandu Krishnan
- news18-malayalam
Last Updated:
സമാന്തയുടെ ആക്ഷൻ സീരീസായ സിറ്റാഡൽ:ഹണി ബണി നവംബർ 7ന് പുറത്തിറങ്ങാനിരിക്കെയാണ് താരത്തിന്റെ പ്രതികരണം
ആക്ഷൻ സിനിമകൾ നായക നടൻമാർക്ക് മാത്രം ഉള്ളതെന്നായിരുന്നു ഒരുകാലത്തെ പൊതു ധാരണ.എന്നാൽ സിനിമയിലുണ്ടായ വലിയ മാറ്റങ്ങൾ ആ ധാരണയെയും കാലക്രമേണ തിരുത്തിക്കുറിച്ചു. ബോളിവുഡിലെയും ടോളിവുഡുലെയും കോളുവുഡിലേയും മുൻ നിരനായികമാർ ഇപ്പോൾ ആക്ഷൻ രംഗങ്ങളും അത്തരത്തിലുള്ള കഥാപാത്രങ്ങളും തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
advertisement
advertisement
രാജ് നിധിമോരുവും കൃഷ്ണ ദാസ് ഡികെയും ചേർന്ന് സംവിധാനം ചെയ്യുന്ന വെബ് സീരീസ് പ്രിയങ്ക ചോപ്രയും റിച്ചാഡ് മാഡ്ഡനും പ്രധാന വേഷം ചെയ്ത യഥാർത്ഥ സിറ്റാഡൽ യൂണിവേഴ്സിന്റെ ഭാഗമാണ്. സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പിൽ സ്പൈ എജന്റുകളായ ഹണിയും ബണ്ണിയുമായി വരുൺ ധവാനും സമാന്തയും എത്തുന്നു. തന്നെ ആവേശത്തിലാഴ്തുന്ന പുതിയ ഒരു വിഭാഗത്തിനെ കണ്ടെത്താൻ കഴിഞ്ഞത് തികച്ചും പ്രചോദനകരമാണെന്ന് സമന്ത പറഞ്ഞു.
advertisement
advertisement
ആഗോള ടെലിവിഷൻ ഡ്രാമയായ സിറ്റാഡലിന്റെ ഇന്ത്യൻ ചാപ്റ്റർ നവംബർ 7ന് പ്രൈം വീഡിയോയിലൂടെയാകും പ്രേക്ഷർക്ക് മുന്നിലെത്തുക. കേ കേ മേനോൻ, സാഖിബ് സലീം, സിക്കന്ദർ ഖേർ എന്നിവരും സിറ്റാഡൽ ഇന്ത്യൻ ചാപ്റ്ററിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് ചിത്രം ഖുഷിയാണ് സമാന്തയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം