പാ രഞ്ജിത്തിന്റെ പുതിയ ചിത്രം 'തങ്കലാൻ' ചിത്രീകരിക്കുന്നതിനിടെ നടൻ ചിയാൻ വിക്രത്തിന് പരിക്കേറ്റു. ചിത്രീകരണത്തിനിടെ വിക്രത്തിന്റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ.ഇതേ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
2/ 5
പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിക്രമിന്റെ പരിക്കിനേ തുടർന്ന് തങ്കലാൻ സിനിമാ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
3/ 5
പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹത്തിന്റെ വാക്താവ് വ്യക്തമാക്കി. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ.
4/ 5
കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
5/ 5
തമിഴ് പ്രഭയാണ് തിരക്കഥാ രചനയിലെ പങ്കാളി. അഴകിയ പെരിയവൻ സംഭാഷണവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.