Krishna Kumar | മഹാകുംഭമേളയിൽ നടൻ കൃഷ്ണകുമാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കൃഷ്ണകുമാർ കുറിച്ചു
advertisement
'ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജിൽ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്.'- കൃഷ്ണകുമാർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
advertisement
'മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ സ്നാനത്തിൽ സ്നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്. ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.'- നടൻ വ്യക്തമാക്കി.
advertisement
'കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു...'- അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ജനുവരി 13 ലെ പൗഷ് പൗർണിമ സ്നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരി തെളിഞ്ഞു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് കുഭമേള സമാപിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സാംസ്കാരിക ആത്മീയ സംഗമത്തിന് സാക്ഷികൾ ആവാൻ 40 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായാണ് മഹാ കുംഭമേളയെ കണക്കാക്കപ്പെടുന്നത്.
advertisement
ഹരിദ്വാര്‍, ഉജ്ജ്വയിന്‍, നാസിക്, പ്രയാഗ് രാജ് എന്നീ നാല് പുണ്യനഗരങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാ കുംഭമേള നടക്കുക. ഒരു മതസംഗമം എന്നതിന് പുറമെ വിശ്വാസം, ആചാരങ്ങള്‍, ആത്മീയത എന്നിവ ഇഴചേര്‍ന്ന വലിയൊരു ആഘോഷമാണ് മഹാ കുംഭമേള.