നടന്മാരായ വിനായകനും ജയസൂര്യയും മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ജയസൂര്യയുടെ ഭാര്യയും ക്ഷേത്ര ദർശനത്തിനുണ്ടായിരുന്നു. വിനായകനും ജയസൂര്യയും മാതൃസന്നിധിയിൽ … എന്ന കുറിപ്പോടെ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
advertisement
2/5
ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അമ്മ വിളിച്ചാലേ കൊല്ലൂരെത്താൻ കഴിയൂ എന്നൊരു മൊഴി അർത്ഥമത്തെങ്കിൽ നല്ലത് വരട്ടെയെന്നാണ് ഒരു ആരാധകൻറെ പ്രതികരണം. ഒരു മാറ്റം അനിവാര്യം. അമ്മ അനുഗ്രഹിക്കട്ടെ, മൂകാംബിക ദേവീ ശരണം എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.
advertisement
3/5
ജയസൂര്യയും വിനായകനും ഒന്നിക്കുന്ന രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ആട് 3, പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ എന്നിവയാണ് ഈ പ്രോജക്ടുകൾ.
advertisement
4/5
ഇതിൽ പ്രിൻസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണമാകും ആദ്യം ആരംഭിക്കുക. മിഥുൻ മാനുവൽ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന ജെയിംസ് സെബാസ്റ്റ്യന്റേതാണ്. അതേസമയം, ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
advertisement
5/5
ആട് 3 വൺ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മിഥുൻ മാനുവൽ പ്രഖ്യാപിച്ചത്. ചിത്രത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.
3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.
നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.