ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത ചിത്രം 2011ലെ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി ആയിരുന്നു. ചിത്രത്തിലൂടെ സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു. 2018ൽ പത്മാവതി എന്ന സിനിമയിൽ അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.
വർഷങ്ങൾക്കു മുൻപ് 'പ്രജാപതി' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. താരത്തിന്റെ ഒരു കുട്ടിക്കാലചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സൂഫിയും സുജാതയും വലിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തലേക്ക് അദിതി മടങ്ങിയെത്തിയ ചിത്രമായിരുന്നു. ( Image :Instagram @aditiraohydari)