മലയാളത്തിൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നെന്ന് അനുപമ; ആദ്യത്തെ സംഭവമല്ലെന്ന് സുരേഷ് ​ഗോപി

Last Updated:
മലയാളത്തിൽ ഒരുപാട് പേർ എന്നെ അവ​ഗണിച്ച് അഭിനയിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞിരുന്നെന്നാണ് അനുപമ പറഞ്ഞത്
1/6
 ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലെ ഹിറ്റ് ‍ട്രെൻഡുകളിൽ ഒന്നായി മാറിയ ചിത്രമാണ് പ്രേമം. നിവിൻ പോളി കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രത്തിലൂടെ മലയാള സിനിമ മേഖലയ്ക്ക് പുതിയ അഭിനേതാക്കളെയും പ്രേമം സമ്മാനിച്ചിരുന്നു. ചിത്രത്തിൽ പ്രധാന നായികമാരെത്തിയത് സായ്‌ പല്ലവി, അനുപമ പരമേശ്വർ, മഡോണ എന്നിവരായിരുന്നു. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ മൂന്നു പേർക്കും മികച്ച പിന്തുണ കിട്ടിയിരുന്നെങ്കിലും പിന്നീട് കഥ മാറുകയായിരുന്നു.

advertisement
2/6
 പിന്നാലെ മലയാള സിനിമാ മേഖലയിൽ മൂവർക്കും സിനിമകൾ ലഭിച്ചിരുന്നെങ്കിലും അനുപമയ്ക്ക് (Anupama Parameswaran) നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, അവ​ഗണനകളും അധികമായപ്പോൾ നടി മറ്റ് ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. തെലുങ്ക് സിനിമാ മേഖലയിൽ തന്റെതായൊരു ഇടം ഇതിനോടകം നടി കണ്ടെത്തിയിട്ടുണ്ട്.

3/6
 എങ്കിലും മലയാളത്തിൽ നിന്നും നേരിട്ട അവ​ഗണനകൾ നടി ഇനിയും മറന്നിട്ടില്ല. ഇപ്പോഴിതാ, മലയാളത്തിൽ നിന്നും തനിക്ക നേരിടേണ്ടി വന്ന അവ​ഗണനയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. മലയാളത്തില്‍ താന്‍ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാന്‍ അറിയില്ലെന്ന അധിക്ഷേപം ഏറ്റുവാങ്ങിയെന്നുമാണ് അനുപമ പറയുന്നത്. സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം 'ജെഎസ്‌കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് അനുപമ ഇക്കാര്യം വിശദീകരിച്ചത്.

4/6
 എന്നാൽ, അനുപമയുടെ കരിറിൽ ഇതിലും മികച്ച മാറ്റങ്ങൾ വരുമെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. മലയാളത്തില്‍നിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളില്‍ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടികാട്ടിയാണ് സുരേഷ് ​ഗോപി സംസാരിച്ചത്. അതുപോലെയുള്ള മാറ്റങ്ങൾ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി ആശംസിച്ചു.

5/6
 മലയാളത്തിൽ ഒരുപാട് പേർ എന്നെ അവ​ഗണിച്ചു, അഭിനയിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നായിരുന്നു അനുപമയുടെ വാക്കുകള്‍. 'ട്രോളിക്കോളൂ പക്ഷേ, കൊല്ലരുത്', എന്നായിരുന്നു അനുപമ വേദിയിൽ പറഞ്ഞത്.

6/6
 പിന്നാലെ വേദിയിൽ സംസാരിച്ചപ്പോഴാണ് സുരേഷ് ഗോപി അനുപമയുടെ വാക്കുകളില്‍ പ്രതികരിച്ചിരുന്നത്. 'അനുപമ ഇവിടെ ഹൃദയം തുറന്ന് പറഞ്ഞ കാര്യങ്ങളെക്കുറിച്ച്... ഇത് ആദ്യത്തെ സംഭവമല്ല അനുപമ. എനിക്കറിയാവുന്ന സത്യമുണ്ട്, സിമ്രാന്‍. ഒരുപാട് നമ്മള്‍ മലയാളം അവഹേളിച്ചു വിട്ട നായികയാണ്. പക്ഷേ, പിന്നീട് മലയാളത്തില്‍ നായികയായി വരാന്‍ അവരുടെ പിന്നാലെ നടന്ന വന്‍ സംവിധായകരെ എനിക്കറിയാം. അസിന്‍, നയന്‍താര, ഇവരെല്ലാം ലോകം കാംക്ഷിക്കുന്ന, വിവിധ ഭാഷകളിലെ നായികമാരായി നല്ലതുപോലെ നിറഞ്ഞാടി. അതുതന്നെ അനുപമയുടെ ജീവിതത്തിലും സംഭവിക്കും. ഇതിനെ കര്‍മ എന്ന് പറയും. അങ്ങനെ സംഭവിച്ചേ പറ്റുകയുള്ളൂ. അതിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്', എന്നാണ് സുരേഷ്​ഗോപി പറഞ്ഞത്.

ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement