'ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ..'; വിളവെടുപ്പ് ചിത്രവുമായി നടി അനുശ്രീ
- Published by:Rajesh V
Last Updated:
ഫോട്ടോയ്ക്കൊപ്പം രസകരമായ കുറിപ്പെഴുതാനും അനുശ്രീ മറന്നില്ല
ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളായിരുന്നു അനുശ്രീ. മലയാളികളുടെ ഇഷ്ട നായികയായ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. വീട്ടിലെ കുരുമുളക് തോട്ടത്തിൽനിന്നും കുരുമുളക് പറിക്കുന്നതിന്റെ ചിത്രങ്ങളാണ് അനുശ്രീ ഷെയർ ചെയ്തത്. ഫോട്ടോയ്ക്കൊപ്പം ചെറിയൊരു കുറിപ്പും അനുശ്രീ എഴുതിയിട്ടുണ്ട്.
advertisement
advertisement
അടുത്തിടെ, സുഹൃത്തും സന്തത സഹചാരിയുമായ മഹേഷിന് പിറന്നാൾ ആശംസിച്ചുകൊണ്ടുളള അനുശ്രീയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. നിഴലുകളെ എനിക്ക് പേടിയില്ല, കാരണം എന്റെ അടുത്ത് ഒരു വെളിച്ചമുണ്ട്. ആ വെളിച്ചം നീയാണ്, മറ്റൊരമ്മയിൽനിന്നുളള എന്റെ സഹോദരൻ. എന്റെ സഹോദരന്, എന്റെ സന്തതസഹചാരിക്ക്, ഞങ്ങടെ എല്ലാവരുടെയും പാപ്പി അപ്പച്ചന് പിറന്നാൾ ആശംസകൾ- മഹേഷിനൊപ്പമുളള ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചത് ഇങ്ങനെ.
advertisement
advertisement


