കരീഷ്മ കപൂറിന്റെ ആദ്യ ബോളിവുഡ് ക്രഷിന്റെ പേരും മോശം സിനിമയും വെളിപ്പെടുത്തലുമായി സഹോദരി കരീന
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇരുവരും ഒന്നിച്ചെത്തിയ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ എറ്റവും പുതിയ എപ്പിസോഡിലാണ് കരീന വെളിപ്പെടുത്തൽ നടത്തിയത്
ബോളിവുഡിൽ ആരാധകർക്ക് എറ്റവും കൂടുതൽ പ്രിയപ്പെട്ട താര സഹോദരിമാരാണ് കരീന കപൂറും കരീഷ്മ കപൂറും. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേളയെടുത്തു എങ്കിലും 2024ൽ മർഡർ മുബാറക്ക് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് കരീഷ്മ. ദി ബക്കിംഗ് ഹാം മർഡർ കേസ്, ക്രൂ എന്നിവയാണ് കരീനകപൂറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ.
advertisement
സഹോദരി കരീഷ്മയുടെ ആദ്യ ബോളിവുഡ് ക്രഷ് ആരാണെന്നും എറ്റവും മോശം സിനിമ, ക്രിഞ്ച് റോൾ എന്നിവ ഏതാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂർ. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ എറ്റവും പുതിയതായി പുറത്തിറങ്ങിയ എപ്പിസോഡിലാണ് കരീന വെളിപ്പെടുത്തൽ നടത്തിയത്. കരീനയും കരീഷ്മയും ഒന്നിച്ചായിരുന്നു ഷോയിൽ പങ്കെടുത്തത്.
advertisement
ഷോയ്ക്ക് ഇടയിൽ നടന്ന ഒരു ഫൺ ഗെയിമിന്റെ ഭാഗമായാണ് സഹോദരിയുടെ ആ വലിയ രഹസ്യം കരീന വെളിപ്പെടുത്തുന്നത്. ഫൺ ഗെയിമിന്റെ ഭാഗമായി ശബ്ദം കേൾക്കാനാകാത്ത ഹെഡ്ഫോണുകൾ കരീഷ്മ ചെവിയിൽ വച്ചിരിക്കുന്നതിനിടെെയാണ് കരീഷ്മയുടെ ആദ്യ ബോളിവുഡ് ക്രഷിന്റെ പേര് കരീന വെളിപ്പെടുത്തിയത്. അവതാരകനായ കപിൽ ശർമയുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് കരീന ഇക്കാര്യങ്ങൾ പറഞ്ഞത്.
advertisement
advertisement