അഹാന കൃഷ്ണയുടെ ഏറ്റവും ഇളയ അനുജത്തി ഹൻസിക കൃഷ്ണയുടെ പേരിൽ ഹേറ്റ് പേജ്. ഇൻസ്റ്റഗ്രാമിൽ തുറന്ന ഈ പേജിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അഹാന. സാധാരണ ഇത്തരം പ്രവർത്തികൾ കാര്യമായി എടുക്കാത്തയാളാണ് താൻ, പക്ഷെ അനുജത്തിമാരെ, പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹൻസികയെ തൊട്ടുകളിച്ചാൽ, മുഖം ഇടിച്ചു പരത്തും എന്ന് അഹാന. എന്നാൽ പ്രതികരിച്ചിട്ടും തീർത്തും കൂസലില്ലാതെ മട്ടിലാണ് ഈ പേജ് നടത്തിപ്പുകാർ
ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്സ്. അതുകൊണ്ട് സെർച്ച് ചെയ്ത് കണ്ടുപിടിക്കുകയെ വഴിയുള്ളൂ. hansikakrishna_haters എന്ന പേരിലാണ് പേജ്. പക്ഷെ അഹാനയും സുഹൃത്തുക്കളും പരിചയക്കാരും മറ്റുള്ളവരും ചേർന്ന് 'റിപ്പോർട്ട്' ചെയ്തതിൽ പിന്നെയും ആ പേജ് തുടർന്നു. അതും അഹാന വിശദീകരിക്കുന്നു (തുടർന്നു വായിക്കുക)
ശേഷം പേജ് 'പ്രൈവറ്റ്' ആയി മാറി. അതായത് പോസ്റ്റുകൾ കാണണമെങ്കിൽ അവർക്ക് ഫോളോ റിക്വസ്റ്റ് അയക്കണം. ആ രീതിയിലും ഫോളോവേഴ്‌സിനെ കൂട്ടാനുള്ള കുടിലതന്ത്രമാണത് എന്ന് അഹാന. സംഭവം സ്റ്റോറി ആക്കി അഹാന പോസ്റ്റ് ചെയ്തതിൽ പിന്നെ 34 പോസ്റ്റുകൾ എന്നത് അഞ്ചായി ചുരുങ്ങി. ഡിലീറ്റ് ചെയ്തതല്ല, ആർകൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ് അതെന്ന് അഹാന
അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളിൽ എന്ന് അഹാന പറയുന്നു. തന്നെ ബുദ്ധിമുട്ടിച്ചതെങ്ങനെയാണോ, അതുപോലെയാവും ഇത് നടത്തുന്നയാൾ ഒരുപക്ഷെ വീട്ടിലും പെരുമാറുക. അയാളുടെ വീട്ടുകാരെ ഓർത്ത് സഹതാപം തോന്നുന്നു, ഇത്തരം ചിന്താഗതിപുലർത്തുന്നയാൾക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ് എന്ന് അഹാന
മാത്രവുമല്ല, സംഭവം നിയമത്തിന്റെ വഴിയേ നീങ്ങിയാൽ പേജ് നടത്തുന്നയാൾക്ക് വെറുതെ പോകാൻ പറ്റില്ല. ഹൻസിക മൈനർ ആണ്. പ്രായപൂർത്തിയാവാത്ത ആളുടെ പേരിൽ ഇത്തരം പ്രവർത്തികൾക്കൊരുമ്പെട്ടാൽ കേസ് മറ്റൊരു വഴിക്കു പോകും. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നതിന് മുൻപും ശേഷവും കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ അതിരൂക്ഷമായ ആക്രമണം സൈബർ ഇടത്തിൽ നടക്കുകയാണ്