ഞാനും സഹോദരനും അകലാൻ കാരണം മാതാപിതാക്കൾ; കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമാൽ മാലിക്
- Published by:Sneha Reghu
- news18-malayalam
Last Updated:
തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ മാതാപിതാക്കളുമായി ചർച്ച ചെയ്യുകയുള്ളൂവെന്ന് അമാൽ കുറിച്ചു
advertisement
സഹോദരനും ഗായകനുമായ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാാനുള്ള കാരണവും തന്റെ മാതാപിതാക്കളാണെന്നാണ് അമാലിന്റെ ആരോപണം. താൻ സഹിച്ചിട്ടുള്ള വേദനയെ കുറിച്ച് ഇനിയും മൗനം പാലിക്കാൻ കഴിയില്ലെന്നും വർഷങ്ങളായി അവർക്കൊരു സുരക്ഷിതമായ ജീവിതം നയിക്കുന്നതിനായി പകലുകളും രാത്രികളും ചെലവഴിച്ചിട്ടും എനിക്ക് എന്തൊക്കെയോ കുറവകളുണ്ടെന്ന് അനുഭവപ്പെട്ടെന്നും അമാൽ മാലിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
advertisement
advertisement
തന്റെ സന്തോഷങ്ങൾ ഇല്ലാതാക്കിയ പ്രിയപ്പെട്ടവരുടെ പ്രവൃത്തികളാൽ ആത്മവിശ്വാസം വല്ലാതെ കുറഞ്ഞു പോയി. അതുകൊണ്ടുതന്നെ കുടുംബവുമായുള്ള സകല ബന്ധങ്ങളും ഞാൻ വിച്ഛേദിക്കുന്നു. ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ അവരുമായി ചർച്ച ചെയ്യൂ. ഇത് ദേഷ്യത്തിന്റെ പേരിൽ പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. മറിച്ച്, തന്റെ ജീവിതം സുഖപ്പെടുത്താനും വീണ്ടെടുക്കാനും വേണ്ടിയുള്ള ആലോചനയിൽ നിന്നും വന്നുചേർന്ന തീരുമാനമാണ്. ഭൂതകാലം ഇനി എന്റെ ഭാവിയെ കവർന്നെടുക്കാൻ ഞാൻ അനുവദിക്കില്ല. സത്യസന്ധതയോടും ആത്മധൈര്യത്തോടും കൂടി ജീവിതം പുനർനിർമിക്കാൻ ഞാൻ ദൃഢപ്രതിജ്ഞ എടുത്തെന്നുമായിരുന്നു അമാൽ കുറിച്ചത്.
advertisement
advertisement










