സോഷ്യൽ മീഡിയയെ കീഴടക്കിയ സുന്ദരി; ദിലീപ് ചിത്രത്തിലൂടെ സിനിമയിൽ വരുന്ന ഭുവനേശ്വരി ദേവി
- Published by:meera_57
- news18-malayalam
Last Updated:
ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുകയാണ് ഭുവനേശ്വരി ദേവി പൊതുവാൾ എന്ന ബിയ
നമ്മുടെ നാട്ടിൽ ടെലിഫോൺ ബൂത്തുപോലെ സലൂണുകളും ജിമ്മും മുളപൊട്ടുന്നതിനും മുൻപേ, നിലനിന്നിരുന്ന സ്ത്രീ സങ്കൽപം. മെലിഞ്ഞിരുന്നാലേ സൗന്ദര്യമുള്ളൂ എന്ന് കരുതുന്ന കാലത്തേക്കാൾ വളരെ മുൻപേ പാഞ്ഞ ആ നാളുകൾ. മുട്ടോളം മുടി എന്ന നായികാ സങ്കൽപ്പത്തിൽ മലയാളം നോവലുകളിൽ നിറഞ്ഞ കലാകാരന്റെ ഭാവനാ സൃഷ്‌ടികൾ. സലൂൺ ആൻഡ് ജിം യുഗത്തിലും അത്തരം സുന്ദരിമാരെ കണ്ടാൽ ഇന്നും ആരും ഒന്ന് നോക്കും, ഇല്ലേ? അതാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ സോഷ്യൽ മീഡിയയിലൂടെ പരിചയിച്ച മുഖം; നടി ഭുവനേശ്വരി ദേവി പൊതുവാൾ (Bhuvaneshwari Devi Poduval)
advertisement
ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുകയാണ് ഭുവനേശ്വരി. മുട്ടോളം മുടിയുണ്ട് ഭുവനേശ്വരിക്ക്. മെലിഞ്ഞുണങ്ങിയ സുന്ദരിയല്ല അവർ, ചബ്ബി ലുക്കിലെ യുവതിയാണ്. തനിക്ക് ഇഷ്‌ടമുള്ളതെല്ലാം ബിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിറയുന്ന ഭുവനേശ്വരി ദേവി ധരിക്കും. വളരെ ബോൾഡ് ആയി ആ ചിത്രങ്ങളുമായി അവർ ഇൻസ്റ്റഗ്രാമിൽ എത്തും. ബിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെല്ലാം കൈനിറയെ ലൈക്കുകൾ കിട്ടാറുണ്ട് (തുടർന്ന് വായിക്കുക)
advertisement
മലയാള സിനിമയിലെയും സംഗീത മേഖലയിലെയും നിരവധിപ്പേർ ബിയയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നു. സൗന്ദര്യ മേഖലയിലാണ് ബിയയുടെ പ്രധാന പ്രവർത്തനം എന്ന് അവരുടെ പോസ്റ്റുകളിൽ നിന്നും വ്യക്തം. തന്റെ സ്വാഭാവികമായ ശരീരഘടനയിലും മുഖത്തും തന്നെയാണ് ഭുവനേശ്വരി സൗന്ദര്യ പരീക്ഷണങ്ങളുമായി വരിക. 181K ഫോളോവേഴ്സ് ഉള്ള പേജിന്റെ ഉടമായാണവർ. തന്റെ ലക്ഷ്യങ്ങളിൽ ഒന്ന് നീളൻ തലമുടിയാണ് എന്ന് ഭുവനേശ്വരി അവരുടെ ബയോയിൽ പറയുന്നു. സിനിമാ പ്രവേശത്തിൽ അവർ സ്വയം പ്രൊമോഷൻ ഒന്നും ചെയ്യേണ്ട കാര്യം ഉണ്ടായിട്ടില്ല എന്നുവേണം പറയാൻ
advertisement
പ്രധാന നവമാധ്യമ പേജുകൾ നിറയേ ഭുവനേശ്വരിയുടെ വീഡിയോകളും ചിത്രങ്ങളുമാണ്. വളരെ പെട്ടെന്ന് മേക്കപ്പ് ചെയ്യാനും, എളുപ്പത്തിൽ സാരി ഉടുക്കാനും മറ്റും പഠിക്കണം എങ്കിൽ ബിയയുടെ പേജിലേക്ക് പോകാം. ഇവിടെ എല്ലാം വളരെ ഈസി ആയി ഭുവനേശ്വരി പറഞ്ഞു തരും. സാരി മുതൽ ഫ്രോക്ക് വരെ ഏതു വേഷം അണിയാനും ഭുവനേശ്വരി റെഡി. പ്ലസ് സൈസ് സുന്ദരിമാർക്ക് ഏറെ ആത്മവിശ്വാസം പകരുന്ന കോൺഫിഡൻസ് ഭുവന്വേശരിയുടെ മുഖത്തു പ്രകടം. പൊടുന്നനെ ഒരുനാൾ ലഭിച്ച സോഷ്യൽ മീഡിയ സ്നേഹത്തിനും അവർ നന്ദി പ്രകാശിപ്പിക്കുന്നു
advertisement
ഈ കാണുന്നതെല്ലാം തനിക്ക് സ്വപ്നതുല്യം എന്ന് ഭുവനേശ്വരി ദേവി പൊതുവാൾ. പ്രിയപ്പെട്ടവർ ഷെയർ ചെയ്യുന്ന റീൽസും സ്നേഹവും കാണുമ്പോൾ ഭുവനേശ്വരിക്ക് മനസ് നിറയുന്നു. പിന്തുണച്ചവർക്കും മാധ്യമങ്ങൾക്കും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു ഭുവനേശ്വരി. ഈ സിനിമയുടെ ഭാഗമായതിൽ താൻ നന്ദിയുള്ളവളാണെന്ന് ഭുവനേശ്വരി ദേവി പൊതുവാൾ പറയുന്നു. 'ജീന' എന്നാണ് കഥാപാത്രത്തിന്റെ പേര്. ചെറുതെങ്കിലും, തന്റെ ഹൃദയത്തിൽ ഈ കഥാപാത്രം ഒരു പ്രത്യേക ഇടം നേടിയിരിക്കുന്നു എന്നവർ പറയുന്നു. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിലെ ചാരിതാർഥ്യം അവരുടെ വാക്കുകളിൽ നിറഞ്ഞു
advertisement
കഴിഞ്ഞ ദിവസം ഭുവനേശ്വരി ദേവി പൊതുവാൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ട പോസ്റ്റ്. ഒരു ഫാഷൻ മാസികയ്ക്ക് മോഡലായ ഭുവനേശ്വരി ദേവിയുടെ ചിത്രങ്ങളിൽ 'അളവല്ല അഴക്' എന്ന ക്യാപ്‌ഷനിൽ അവർ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നുണ്ട്. പോയവർഷം മുംബൈയിൽ നടന്ന ടിറ ബ്യൂട്ടി ഇവന്റിൽ ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂർ, അതിയ ഷെട്ടി തുടങ്ങിയവർക്കൊപ്പം പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ അവരുടെ പേജിൽ പിൻ ചെയ്ത് നൽകിയിട്ടുണ്ട്