നടൻ 20 കൊലപാതകങ്ങളിൽ പ്രതി; ഒപ്പം അഭിനയിച്ച സുന്ദരി നടിയെ കണ്ടതും ഇഷ്‌ടം; അവരുടെ അനുഭവങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
ജയിലിൽ നിന്നും ഫ്രഷായി പുറത്തിറക്കിക്കൊണ്ടു വന്ന കൊലപാതകിയായിരുന്നു നടൻ
'മേനേ പ്യാർ കിയ' എന്ന ബോളിവുഡ് സിനിമ കണ്ടവരുണ്ടാകും. ഈ സിനിമയിലൂടെ സാംഗ്ലി രാജകുടുംബാംഗമായ ഭാഗ്യശ്രീ (Bhagyashree) എന്ന നടി ബോളിവുഡിൽ (Bollywood) അരങ്ങേറ്റം കുറിച്ചിരുന്നു. 1969ൽ പിറന്ന ഭാഗ്യശ്രീ ആദ്യ സിനിമകൊണ്ടു തന്നെ ചരിത്രം സൃഷ്‌ടിക്കുകയും, പ്രശസ്തയാവുകയും ചെയ്തിരുന്നു. 'കച്ചി ധൂപ്' എന്ന ടി.വി. പരമ്പരയിലൂടെയാണ് അവർ കരിയർ ആരംഭിച്ചത് എന്ന് പലർക്കുമറിയില്ല. മുൻനിര നടന്മാരുടെ ഒപ്പം വേഷമിട്ടത് പോലെ തന്നെ, അവർ 20 കൊലക്കേസുകളിൽ പ്രതിയായ ഒരാൾക്കൊപ്പവും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ച് ഭാഗ്യശ്രീ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായി മാറുകയാണ്
advertisement
സെറ്റിൽ എത്തിയതും ഭാഗ്യശ്രീയോട് 'അവരെ ഒരുപാട് ഇഷ്‌ടമായി' എന്നായിരുന്നു ആ ഗുണ്ടയുടെ പ്രതികരണം. അതിനു ശേഷം സംഭവിച്ച കാര്യങ്ങളാണ് അവർ ദൂരദർശൻ സഹ്യാദ്രി ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. "ഞാൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ഓർക്കപ്പെടുന്നവയാണ്. സിനിമ കണ്ടിറങ്ങിയ ശേഷവും അതിൽ പലതും അവരുടെ മനസുകളിൽ തങ്ങിനിൽക്കും. അന്നാളുകളിൽ എന്നെപ്പോലുള്ള വിവാഹം കഴിഞ്ഞ നടിമാർക്ക് അത്രകണ്ട് അവസരങ്ങൾ ലഭ്യമായിരുന്നില്ല... (തുടർന്ന് വായിക്കുക)
advertisement
എനിക്ക് കിട്ടിയിരുന്ന റോളുകൾ എല്ലാം തന്നെ ഞാൻ ഇഷ്‌ടപ്പെട്ടു ചെയ്തവയായിരുന്നില്ല. ഞാൻ ചില കന്നഡ, തെലുങ്ക്, ബംഗാളി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഒരു തെലുങ്ക് സിനിമയിൽ ഞാനൊരു കൊലപാതകിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് നടക്കുവോളം ഞാൻ ഭയന്നിരുന്നു," എന്ന് ഭാഗ്യശ്രീ. മറ്റൊരു കാര്യം എന്തെന്നാൽ, ഈ 'നടനെ' ജയിലിൽ നിന്നും പുറത്തിറക്കിക്കൊണ്ടു വന്നാണ് സിനിമയിൽ അഭിനയിപ്പിച്ചത്. അതിനായി സർക്കാരിൽ നിന്നും പ്രത്യേകം അനുമതി തേടിയിരുന്നു. കുറ്റവാളികളുടെ യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമായിരുന്നു
advertisement
ഒരു മാദ്ധ്യമപ്രവർത്തകയുടെ വേഷമായിരുന്നു ഭാഗ്യശ്രീക്ക് ചെയ്യേണ്ടിയിരുന്നത്. കുറ്റവാളികളെ നേരിൽക്കണ്ട്, അവരുടെ ജീവിതം പഠിച്ച്, വിവരം ശേഖരിക്കുന്നതായിരുന്നു കഥാപാത്രം. കുറ്റവാളികളായി ആരും പിറക്കുന്നില്ല, സാഹചര്യങ്ങളാണ് അവരെ അവിടേക്കെത്തിക്കുന്നത് എന്ന് തെളിയിക്കുന്ന ആളായിരുന്നു ഈ കഥാപാത്രം. അവരെ നല്ലൊരു ജീവിതത്തിലേക്ക് വഴിതെളിക്കാൻ സമൂഹത്തിനു കഴിയും എന്ന ലക്ഷ്യത്തിലൂന്നിയ കഥയായിരുന്നു അത്. കഥയിൽ താൽപ്പര്യം തോന്നി ഒപ്പിട്ട ഭാഗ്യശ്രീ സെറ്റിൽ എത്തിയതും, അവിടെ അവരെ കാത്തിരുന്ന അനുഭവങ്ങൾ വേറിട്ടതായിരുന്നു
advertisement
"സിനിമയ്ക്കായി ഒപ്പുവെക്കുമ്പോൾ കഥ വളരെ രസകരമായി തോന്നിയെനിക്ക്. ഷൂട്ടിങ്ങിനായി ഞാൻ സെറ്റിലെത്തി. ഒരു ദിവസം അവിടെ ഇരിക്കുന്നതിനിടെ ഒരാൾ വന്ന് ഗുണ്ടാത്തലവൻ ഷൂട്ടിങ്ങിനായി എത്തിച്ചേരുന്നു എന്ന സന്ദേശം കൈമാറി. അയാൾ 20–30 പേരെ കൊന്ന കൊലപാതകിയായിരുന്നു. അയാൾ വന്നിറങ്ങിയത് കണ്ടതും, ഞാൻ വിറങ്ങലിച്ചു. അയാൾ കാവി നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചിരുന്നു. കഴുത്തിൽ പല വലുപ്പത്തിലെ മാലകളുണ്ടായിരുന്നു. 10–12 ബോഡിഗാർഡുകളും അയാൾക്ക് ചുറ്റുമുണ്ടായിരുന്നു. വന്നിരുന്നതും എന്നെ ഇഷ്‌ടമാണ് എന്നായിരുന്നു അയാൾ പറഞ്ഞത്...
advertisement
അത്രയും കേട്ടതും, എനിക്ക് ശ്വാസം തൊണ്ടയിൽ കുരുങ്ങി. ഇനി എന്ത് സംഭവിക്കും എന്ന് ഞാൻ ചിന്തിച്ചു. അയാൾ പറഞ്ഞത് കേട്ടു ഞാൻ വിറങ്ങലിച്ചു എങ്കിലും, അതിനു പിന്നാലെ അയാൾ പറഞ്ഞ കാര്യമാണ് ശരിക്കും ഞെട്ടിച്ചത്. ആ കുറ്റവാളിക്കും ഒരനുജത്തിയുണ്ട്. അവരെക്കണ്ടാൽ എന്നെപ്പോലെയിരിക്കുമത്രേ. അക്കാരണം കൊണ്ടാണ് അയാൾക്ക് എന്നോട് ഇഷ്‌ടം തോന്നിയതെന്നും അയാൾ വ്യക്തമാക്കി. അത്രയും കേട്ടപ്പോൾ മാത്രമാണ് മനസമാധാനം തിരികെക്കിട്ടിയത്," ഭാഗ്യശ്രീ പറഞ്ഞു. സ്കൂളിൽ ഒന്നിച്ചു പഠിച്ച ഹിമാലയ ദാസനിയാണ് ഭാഗ്യശ്രീയുടെ ഭർത്താവ്. 1989ലായിരുന്നു ഇവരുടെ വിവാഹം