ബോളിവുഡിന് ഒരേയൊരു ബാദ്ഷാ മാത്രമേ ഉള്ളൂ, ബോളിവുഡിന്റെ കിംഗ് ഖാൻ എന്ന് ആരാധകർ വിളിക്കുന്ന സാക്ഷാൽ ഷാരൂഖ് ഖാൻ(Shah Rukh Khan). ഇന്ത്യൻ സിനിമ എന്നാൽ ഷാരൂഖ് ഖാൻ എന്ന് ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു.
2/ 6
ബോളിവുഡിൽ ഷാരൂഖ് ഖാൻ പിറന്നിട്ട് ഇന്ന് മുപ്പത് വർഷം തികയുകയാണ്. 1992 ലായിരുന്നു ബോളിവുഡിന് അതുവരെ അപരിചതമായ ഊർജവും അഭിനയവുമായി ഷാരൂഖ് ഖാൻ എന്ന നടൻ അവതരിക്കുന്നത്.
3/ 6
ഇന്നത്തെപ്പോലെ അന്നും നെപ്പോട്ടിസത്തിന്റെ പിടിയിൽ തന്നെയായിരുന്നു ബോളിവുഡ്. കപൂർ കുടുബത്തിന്റെ ആധിപത്യം ശക്തമായിരുന്ന സമയത്താണ് ഷാരൂഖ് ചുവടുറപ്പിച്ചത്.
4/ 6
സ്വന്തം പ്രയത്നത്താലാണ് ഇന്ന് കാണുന്ന ബോളിവുഡ് കിംഗ് ഖാൻ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാൻ എത്തുന്നത്. അതിനാലാണ് ഷാരൂഖ് ഖാൻ എന്നത് തങ്ങൾക്ക് ഒരു നടൻ മാത്രമല്ല, പ്രചോദനവും സ്വപ്നവുമാണെന്ന് ആരാധകർ പറയുന്നതും.
5/ 6
ബോളിവുഡിൽ ഷാരൂഖ് ഖാൻ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കുന്നത് ആഘോഷിക്കുകയാണ് ആരാധകർ. ട്വിറ്ററിലും ഷാരൂഖ് വൈറലാണ്.
6/ 6
സീരിയലുകളിലൂടയാണ് ഷാരൂഖ് ബോളിവുഡിലെത്തുന്നത്. 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. തൊട്ടുത്ത വർഷം പുറത്തിറങ്ങിയ ബാസിഗർ ആണ് വഴിത്തിരിവായത്. വില്ലൻ ഭാവത്തിലെത്തിയ ബാസിഗറിലെ കഥാപാത്രത്തിന് നിരവധി ആരാധകരെ സ്വന്തമാക്കാനായി.