അന്യഭാഷ സിനിമകള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്ന ട്രെന്‍ഡ് അടുത്തകാലത്തൊന്നും തീരുന്ന ലക്ഷണമല്ല. മലയാളത്തില്‍ ഹിറ്റായ പല സിനിമകളും തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ പലപ്പോഴും റീമേക്ക് ചെയ്യാറുണ്ട്. അതില്‍ ഒടുവിലത്തേതാണ് മോഹന്‍ലാല്‍ പൃഥ്വിരാജ് ടീം സൂപ്പര്‍ ഹിറ്റാക്കിയ ലൂസിഫറിന്‍റെ റീമേക്ക്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി ഗോഡ് ഫാദര്‍ എന്ന പേരില്‍ മോഹന്‍ രാജയാണ് ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കിയത്.
മോഹന്‍ലാലിന്‍റെ റോളില്‍ ചിരഞ്ജീവിയെത്തിയപ്പോള്‍ പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെയാണ് തെലുങ്കില്‍ പരീക്ഷിച്ചത്. നയന്‍താരയാണ് മഞ്ജുവാര്യരുടെ റോളിലെത്തിയത്. പൊതുവെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് കിട്ടിയതെങ്കിലും മലയാളി ട്രോളന്മാര്‍ ഗോഡ്ഫാദറിനെ കടന്നാക്രമിക്കുകയാണ് ചെയ്തത്.
ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയുടെ പേരാണ് ചിത്രത്തിന്‍റെ സംവിധായകനായി പറഞ്ഞുകേള്‍ക്കുന്നത്. ബ്രോ ഡാഡിയില്‍ പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി സിദ്ദു ജൊണ്ണലഗഡ്ഡയും ശ്രീ ലീലയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുസ്മിത കോനിഡേയ ആയിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.