ബിഗ് ബോസ് മത്സരാർത്ഥിയായതിനെ തുടർന്ന് വൻ താര പരിവേഷം ലഭിച്ച വ്യക്തിയാണ് അധ്യാപകനായ രജിത് കുമാർ. രജിത് ആർമി എന്ന പേരിൽ കോവിഡ് നാളുകളിൽ പോലും കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘം ആണ് ഈ ആരാധക കൂട്ടം. രജിത് കുമാർ നായകനായി സിനിമ വരാൻ പോകുന്നെന്ന വാർത്തയും ഇദ്ദേഹം ബിഗ് ബോസ് വീട് വിട്ട ശേഷം വന്നിരുന്നു. എന്നാൽ ഇത് രജിത് കുമാർ ഇപ്പോഴും അറിഞ്ഞിട്ടില്ല എന്ന സംശയത്തിന് ഇടവയ്ക്കുന്ന പോസ്റ്റുമായി വരികയാണ് സഹമത്സരാർത്ഥിയായിരുന്ന ദയ അശ്വതി