advertisement

പെൺകുട്ടിയുടെ സംസ്കാരച്ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കാനെത്തിയ അയൽവാസി കുഴഞ്ഞുവീണു മരിച്ചു

Last Updated:

പുനലൂരിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ ഷാൾ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയത്

അയൽവാസി കവിത
അയൽവാസി കവിത
കൊല്ലം: പുനലൂരിൽ ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങുകൾക്കിടെ അയൽവാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. അഷ്ടമംഗലം അതുല്യ ഭവനിൽ അജി-രാജി ദമ്പതികളുടെ മകൾ അതുല്യ അജി (16) യുടെ സംസ്കാര ചടങ്ങുകൾക്കിടയിലാണ് അയൽവാസിയായ കവിത (38) മരണപ്പെട്ടത്. മകളുടെ വിയോഗത്തിൽ ദുഃഖിതയായിരുന്ന മാതാവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതിനിടെയാണ് കവിത പെട്ടെന്ന് കുഴഞ്ഞുവീണത്.
പുനലൂരിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ ഷാൾ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. കുടുംബത്തെ സമാധാനിപ്പിക്കുന്നതിനിടയിലാണ് കവിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച കവിതയ്ക്ക് നി‌രഞ്ജന, നീരജ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതുല്യയുടെ സംസ്കാരം ഞായറാഴ്ച രാത്രിയോടെ വീട്ടുവളപ്പിൽ നടത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെൺകുട്ടിയുടെ സംസ്കാരച്ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കാനെത്തിയ അയൽവാസി കുഴഞ്ഞുവീണു മരിച്ചു
Next Article
advertisement
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
  • ഇപ്സോസ് റിപ്പോർട്ട്: ശുഭാപ്തിവിശ്വാസത്തിൽ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും മുന്നിലാണ്

  • 29 രാജ്യങ്ങളിൽ ഭൂരിപക്ഷം തെറ്റായ ദിശയെന്ന് കരുതുമ്പോൾ ഇന്ത്യയിൽ ആത്മവിശ്വാസം ഉയർന്ന നിലയിൽ

  • ഇന്ത്യയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, അഴിമതി എന്നിവയാണ് പ്രധാന ആശങ്കകൾ

View All
advertisement