advertisement

Siddique | ബോഡിഗാര്‍ഡില്‍ ദിലീപായിരുന്നോ സല്‍മാന്‍ ആയിരുന്നോ കൂടുതല്‍ കംഫര്‍ട്ടബിള്‍ ? വേദിയെ പൊട്ടിച്ചിരിപ്പിച്ച സിദ്ദീഖിന്‍റെ മറുപടി

Last Updated:
മലയാളത്തിനും തമിഴിനും ശേഷം ഹിന്ദിയിലേക്ക് ബോഡിഗാര്‍ഡ് റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ സല്‍മാന്‍ ഖാനും കരീന കപൂറുമായിരുന്നു പ്രധാന വേഷത്തില്‍.
1/8
 അന്തരിച്ച മലയാള സിനിമയുടെ പ്രിയ സംവിധായകന്‍ സിദ്ദീഖിന്‍റെ ഓര്‍മ്മകളിലാണ് സിനിമ പ്രേമികളും സഹപ്രവര്‍ത്തകരും. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്യുമ്പോഴും ആ പഴയ റാംജി റാവ് സ്പീക്കിങ്ങും ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറുമൊക്കെയാണ് സിദ്ദീഖിന്‍റെ മികച്ച സൃഷ്ടികളായി വിലയിരുത്തപ്പെടുന്നത്. 

2/8
 കലാഭവനിലിലെ മിമിക്രിവേദികളില്‍ നിന്ന് മലയാള സിനിമയിലേക്ക് നടന്നുകയറിയ സിദ്ദീഖ് എന്ന സംവിധായകന്‍റെ ഹൈലൈറ്റ് അദ്ദേഹത്തിന്‍റെ സിനിമകളിലെ കോമഡി രംഗങ്ങളായിരുന്നു.

3/8
 ജീവിതത്തിലും ഈ നര്‍മ്മബോധം കാത്തുസൂക്ഷിച്ച അദ്ദേഹം പല ടെലിവിഷന്‍ പരിപാടികളിലും അതിഥിയായെത്തുമ്പോള്‍ പറയാറുള്ള തമാശക്കഥകളും അത്തരത്തിലുള്ളതാണ്. 

4/8
 സിദ്ദീഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിനിമകളില്‍ ഏറ്റവും സക്സസായ ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. 2010ല്‍ റിലീസ് ചെയ്ത സിനിമയില്‍ ദിലീപും നയന്‍താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

5/8
 തമിഴില്‍ വിജയും അസിനും പ്രധാന വേഷങ്ങളിലെത്തി കാവലന്‍ എന്ന പേരില്‍ സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രം ബ്ലോക് ബസ്റ്റര്‍ വിജയം നേടി. മലയാളത്തില്‍ ദിലീപും ഹരിശ്രീ അശോകനും ചേര്‍ന്ന് രസകരമാക്കിയ കോമഡി രംഗങ്ങള്‍ തമിഴില്‍ വിജയും വടിവേലുവും ഗംഭീരമായി അവതരിപ്പിച്ചു

6/8
 മലയാളത്തിനും തമിഴിനും ശേഷം ഹിന്ദിയിലേക്ക് ബോഡിഗാര്‍ഡ് റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ സല്‍മാന്‍ ഖാനും കരീന കപൂറുമായിരുന്നു പ്രധാന വേഷത്തില്‍. ബോളിവുഡില്‍ അതിവേഗം നൂറുകോടി കളക്ഷന്‍ നേടിയ ചിത്രമായി  ബോഡിഗാര്‍ഡ് മാറി. ആഗോള ബോക്സോഫീസില്‍ നിന്ന് 252 കോടി രൂപയാണ് ബോഡിഗാര്‍ഡ് കളക്ഷന്‍ നേടിയത്.

7/8
 ഒരു ടെലിവിഷന്‍ പരിപാടിക്കിടെ അവതാരകനായ നടന്‍ രമേഷ് പിഷാരടി അതിഥിയായെത്തിയ സിദ്ദീഖിനോട് ഒരു ചോദ്യം ചോദിച്ചു. കലാഭവന്‍ മണിയും ദിലീപുമൊക്കെ വേദിയിലുണ്ട്. ബോഡിഗാര്‍ഡ് പലഭാഷകളിലും ഇക്ക റീമേക്ക് ചെയ്തല്ലോ ? ദിലീപായിരുന്നോ സല്‍മാനായിരുന്നോ കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്നായിരുന്നു ചോദ്യം.

8/8
 ഉടനെ സിദ്ദീഖിന്‍റെ മറുപടി വന്നു- ദിലീപിനെ വേദിയില്‍ നിര്‍ത്തിക്കൊണ്ട് പറയുകയല്ല വിജയ് ആയിരുന്നു കംഫര്‍ട്ടബിള്‍.. ഉത്തരം കേട്ടതും വേദിയിലാകെ ചിരിപ്പടര്‍ന്നു. ബോഡിഗാര്‍ഡ് തമിഴിലും ഹിന്ദിയിലും ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ വിജയെയും സല്‍മാന്‍ ഖാനെയും പലരും വിളിച്ച് ഈ സിനിമ പരാജയപ്പെട്ടതാണെന്നും ചെയ്യരുതെന്നും പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി സിദ്ദീഖ് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement