മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് ബോളിവുഡിൽ പോലും തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ സിനിമയിലേക്ക് വരാൻ തനിക്ക് പേടിയായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.ബാപ്പയുടെ പേര് കളയുമോ എന്ന പേടി കാരണമാണ് സിനിമയിലെത്താൻ വൈകിയത് എന്നാണ് കാരണമായി പറയുന്നത്.