എലിസബത്ത് ഉദയൻ ഇനി തനിച്ചല്ല; ഗുജറാത്തിലെ പുതിയ വിശേഷവുമായി വ്ലോഗർ

Last Updated:
വ്ലോഗറും ഡോക്‌ടറും നടൻ ബാലയുടെ മുൻഭാര്യയുമായ എലിസബത്ത് ഉദയൻ പുത്തൻ വിശേഷവുമായി വ്ലോഗിൽ
1/6
ഇടയ്ക്കിടെ തന്റെ നല്ല വിശേഷങ്ങളുമായി വ്ലോഗറും ഡോക്‌ടറും നടൻ ബാലയുടെ മുൻഭാര്യയുമായ എലിസബത്ത് ഉദയൻ (Elizabeth Udayan) സോഷ്യൽ മീഡിയയിൽ വന്നുചേരാറുണ്ട്. എലിസബത്ത് കുറച്ചേറെക്കാലമായി ഗുജറാത്തിലാണ്. ഇവിടെയാണ് എലിസബത്തിന് ജോലി. ആശുപത്രിയിൽ ചില നല്ല സഹപ്രവർത്തകർക്കൊപ്പം എലിസബത്ത് തന്റെ ജീവിതവുമായി മുന്നോട്ടാണ്. പ്രധാനമായും ഹെൽത്ത് ടിപ്സ് ആണ് എലിസബത്തിന്റെ പേജിൽ വന്നുചേരാറുള്ളത്. മനഃശാസ്ത്രത്തിന്റെ ചില പാതകളിലൂടെയും എലിസബത്ത് സഞ്ചരിക്കാറുണ്ട്. തനിക്കറിയാവുന്ന വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനമാം വിധം എത്തിക്കുന്നതിലാണ് എലിസബത്തിന് ശ്രദ്ധ

advertisement
2/6
കുറച്ചേറെക്കാലം എവിടെയാണ് താൻ ഉള്ളത് എന്ന് എലിസബത്ത് വെളിപ്പെടുത്തിയിരുന്നില്ല. മുൻഭർത്താവായ ബാലയിൽ നിന്നും അകന്നു എന്ന വിവരം പുറത്തുവരുന്നത് എലിസബത്ത് മറ്റൊരു നാട്ടിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോകളിലൂടെയാണ്. തുടക്കത്തിൽ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എലിസബത്ത്, പതിയെ ഉത്തരേന്ത്യൻ ജീവിതവുമായി ഇഴുകിച്ചേർന്നു തുടങ്ങി. അവിടുത്തെ കാഴ്ചകളും ആഘോഷങ്ങളും തന്റെ ജീവിതത്തിന്റെ കൂടി ഭാഗമാക്കി മാറ്റി എലിസബത്ത് (തുടർന്ന് വായിക്കുക)

3/6
ബാലയ്ക്ക് നേരെ മറ്റൊരു മുൻഭാര്യയായ ഗായിക രംഗത്തു വന്നതോടെ എലിസബത്ത് കുറച്ചു ദിവസങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നിരുന്നു. ബാല കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതും, അന്ന് കൂടെ ഉണ്ടായിരുന്നത് എലിസബത്തും അവരുടെ കുടുംബവുമാണ്. വളരെ വേഗം സുഖം പ്രാപിക്കുന്നു എന്ന് ബാല അറിയിച്ചപ്പോഴും എലിസബത്ത് താങ്ങും തണലുമായി കൂടെ നിന്നു. പിന്നീട് കാരണം വ്യക്തമാക്കാതെ ഇരുവരും പിരിഞ്ഞ വിവരമാണ് പുറത്തുവന്നത്. ബാല കൊച്ചിയിലെ വീട്ടിലും എലിസബത്ത് ജോലിസ്ഥലത്തും തുടർന്നു

4/6
മറ്റൊരു നാട്ടിൽ എത്തിയതും, എലിസബത്ത് ഉദയൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ച ഒരു ഘട്ടം ഉണ്ടായിരുന്നു. പനി പിടിച്ച സാഹചര്യത്തിൽ വേണ്ടപ്പെട്ടവർ ആരും തന്നെ എലിസബത്തിന്റെ കൂടെയുണ്ടായിരുന്നില്ല. എന്നാൽ, നല്ലവരായ സഹപ്രവർത്തകർ എലിസബത്തിന് ഭക്ഷണവും മരുന്നും നൽകാനും, സുഖവിവരങ്ങൾ അന്വേഷിക്കാനും കൂടെയുണ്ടായി. തനിക്ക് അവർ ചെയ്തു നൽകിയ ഉപകാരങ്ങൾക്ക് തിരിച്ചും സഹായങ്ങൾ ചെയ്തു നൽകേണ്ടതുണ്ട് എന്ന് എലിസബത്ത് പറഞ്ഞിരുന്നു. അവസരങ്ങൾ ഉണ്ടായാൽ, താൻ അത് വിനിയോഗിക്കും എന്ന് എലിസബത്ത് പറഞ്ഞിരുന്നു

5/6
കുറേക്കാലം ഗുജറാത്തിലെ ആശുപത്രിയുടെ ഭാഗമായ ഹോസ്റ്റലിലായിരുന്നു എലിസബത്തിന്റെ താമസം. രാത്രിയിൽ ഹോസ്റ്റലിലേക്ക് പോകുന്ന വേളയിൽ നടന്നു കൊണ്ട് വ്ലോഗുകൾ പകർത്തുന്ന എലിസബത്തിനെ ചില വീഡിയോസിൽ കാണാമായിരുന്നു. ചിലപ്പോൾ ഡ്യൂട്ടി സമയം അർധരാത്രി കഴിഞ്ഞാലും എലിസബത്ത് ഇത്തരത്തിൽ മടങ്ങിപോകുക പതിവായിരുന്നു. എന്നിരുന്നാലും വഴിയിൽ സുരക്ഷിതയാണ് താൻ എന്ന് എലിസബത്ത് ഉദയൻ ഓരോ വീഡിയോയിലും തെളിയിച്ചു

6/6
എലിസബത്തിന് ഏറെ പ്രിയപ്പെട്ട അച്ഛനമ്മമാർ നാട്ടിലാണ്. അവർ കൂടെയില്ലാത്തതിന്റെ വിഷമം എലിസബത്ത് അങ്ങനെ തുറന്നു പറയാറില്ല എങ്കിലും, നാട്ടിലെത്തിയാൽ, അച്ഛനെയും അമ്മയേയും കൂട്ടി സ്ഥലങ്ങൾ കാണാൻ പോകാൻ എലിസബത്തിന് ഏറെ ഇഷ്‌ടമാണ്‌. ഇവർ വിദേശയാത്ര നടത്തിയതിന്റെയും ദൃശ്യങ്ങൾ എലിസബത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഗുജറാത്തിലും എലിസബത്ത് തനിച്ചാവില്ല. ഇവിടെ ഒരു 1BHK ഫ്ലാറ്റ് എലിസബത്ത് വാടകയ്ക്ക് എടുത്തു. വലിയ ആഡംബരം ഏതും ഇല്ല എന്ന് എലിസബത്ത് എടുത്തുപറഞ്ഞു. അമ്മ ഇവിടേയ്ക്ക് എത്തിയാൽ, എലിസബത്തിനൊപ്പം താമസിക്കാൻ ഈ ഫ്ലാറ്റ് ഉണ്ട്. തിരികെ പോയാൽ വേണമെങ്കിൽ, തനിക്ക് ഹോസ്റ്റലിലും നിൽക്കാം എന്ന് എലിസബത്ത്. ദീപാവലി സമയത്താണ് പുതിയ ഫ്ലാറ്റ് എലിസബത്ത് വാടകയ്ക്ക് എടുത്തത്

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement