രണ്ട് ദിവസം മുമ്പ് 'കങ്കുവ'യുടെ ഓഡിയോ ലോഞ്ചിൽ ചിരിച്ച് നിൽക്കുന്ന നിഷാദ്; വിശ്വസിക്കാനാകാതെ സിനിമാ ലോകം
- Published by:Sneha Reghu
- news18-malayalam
Last Updated:
തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കവെയാണ് ഫിലിം എഡിറ്റർ നിഷാദ് യൂസഫ് വിടവാങ്ങുന്നത്
advertisement
സൂര്യയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരിക്കുമെന്ന് സിനിമാ ലോകം പ്രവചിക്കുന്ന കങ്കുവയുടെ എഡിറ്ററായിരുന്നു നിഷാദ്. രണ്ടു ദിവസം മുമ്പ് നടന്ന കങ്കുവയുടെ ഓഡിയോ ലോഞ്ചിനും നിഷാദ് പങ്കെടുത്തിരുന്നു. അന്ന് സൂര്യക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും നിഷാദ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു.
advertisement
കങ്കുവയിലൂടെ തന്റെ കരിയറിന്റെ ഉന്നതിയിലേക്ക് എത്തുന്നതിനിടയാണ് നിഷാദിന്റെ വിയോഗം. നിഷാദ് എഡിറ്റ് ചെയ്ത് വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. മമ്മൂട്ടി നായകനായെത്തുന്ന ബസൂക്ക, ഖാലിദ് റഹ്മാൻ സിനിമയായ ജിംഖാന, മോഹൻലാൽ നായകനായെത്തുന്ന തരുൺ മൂർത്തി ചിത്രത്തിന്റെയും എഡിറ്റർ നിഷാദായിരുന്നു.
advertisement
advertisement