Leo Movie| വിജയ് ചിത്രം 'ലിയോ'യുടെ 7മണി ഷോയ്ക്ക് അനുമതി ഇല്ല; ഇനി ട്രെയിലർ ആഘോഷങ്ങള്‍ക്ക് തിയേറ്റർ ഇല്ല
- Published by:Rajesh V
- news18-malayalam
Last Updated:
Vijay Movie Leo: നാളെ പുലർച്ചെ നാലുമണിക്കും ഏഴുമണിക്കും നിശ്ചയിച്ചിരുന്ന സിനിമയുടെ ഷോ റദ്ദാക്കി
advertisement
ചെന്നൈയിലെ ഒരു തിയേറ്ററിൽ ലിയോ ട്രെയിലർ പ്രദർശനത്തിനിടെ വിജയുടെ ആരാധകർ സീറ്റ് കവറുകൾ വലിച്ചുകീറുകയും സീറ്റുകൾ പൊളിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. കൂടാതെ വ്യാഴാഴ്ച പുലർച്ചെ നാലുമണിക്കും ഏഴുമണിക്കും നിശ്ചയിച്ചിരുന്ന സിനിമയുടെ ഷോ റദ്ദാക്കാനും രാവിലെ 9 മണിക്ക് മാത്രം തിയേറ്ററുകളിൽ പ്രദര്‍ശനം നടത്താനുമാണ് തീരുമാനം.
advertisement
advertisement
തമിഴ്‌നാട്ടിലെ തിയേറ്ററുകൾ ടീസർ/ട്രെയിലർ ആഘോഷങ്ങൾ നിർത്തുന്നു. #Leo ട്രെയിലർ ലോഞ്ച് ആഘോഷത്തിനിടെ ജോസഫ് വിജയ് ആരാധകർ ചെന്നൈയിലെ രോഹിണി സിനിമാസിനെ പൂർണ്ണമായും തകർത്തതിന് ശേഷമാണ് ഈ തീരുമാനം. ഇനി ട്രെയിലറുകളൊന്നും തിയറ്ററുകളിൽ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചതായി തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞതായും മനോബാല കുറിച്ചു.
advertisement
തമിഴ്നാട്ടിൽ 19ന് രാവിലെ 9 മണിക്ക് ഫസ്റ്റ് ഷോ തുടങ്ങാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പുലര്‍ച്ചെ നാല് മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവിന്‍റെ ഈ ആവശ്യത്തെ കോടതി തള്ളിയിരിക്കുകയാണ്. നാല് മണി ഷോ അനുവദിക്കാന്‍ കഴിയില്ലെന്നും പകരം രാവിലെ 7 മണി ഷോ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ തമിഴ്നാട് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
advertisement