'അയാളുടെ പേർ മോഹൻലാൽ എന്നാണ്; ഹേറ്റ് ക്യാംപെയ്ൻ എന്ന കൂടോത്രത്തെ നിസാരമായി വലിച്ചു താഴെയിട്ടു': ഹരീഷ് പേരടി
- Published by:Rajesh V
- news18-malayalam
Last Updated:
‘‘43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്''
advertisement
‘‘43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാംപെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്..''- ഹരീഷ് പേരടി കുറിച്ചു.
advertisement
''...ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ.. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന് കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്..ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്’’- ഹരീഷ് പേരടി പറയുന്നു.
advertisement
മറ്റൊരു കുറിപ്പിൽ സിനിമയിൽ ചിന്നപ്പയ്യനും ജമന്തിപ്പൂവും തേനമ്മയുമായി എത്തിയ മനോജ് മോസസിനെയും കഥാ നന്ദിയെയും അഭിനന്ദിച്ചും പേരടി എത്തി. ‘‘ചിന്നനും അവന്റെ കുറുമ്പി പെണ്ണും തേനമ്മയും.. കഥാപാത്രങ്ങളാവാൻ ഉയിര്‍ കൊടുത്തവർ..കഥാപാത്രങ്ങൾക്ക് ഉയിര്‍ കൊടുക്കാൻ ലിജോ കലയുടെ ഭൂതകണ്ണാടിയിലൂടെ കണ്ടുപിടിച്ചവർ...എന്റെ സിനിമാ അനുഭവങ്ങൾ 130 എന്ന അക്കത്തിൽ എത്തിനിൽക്കുമ്പോൾ മറ്റ് സിനിമകളിൽ അനുഭവിക്കാത്ത ഒരു സത്യം ഞാൻ തുറന്ന് പറയട്ടെ''
advertisement
advertisement