advertisement

Harisree Ashokan|രമണൻ്റെ പഞ്ചാബി ഹൗസിൻ്റെ അവസ്ഥ അതിഭീകരം; തന്റെ വീടിന് പറ്റിയ ചതിയെക്കുറിച്ച് നടൻ ഹരിശ്രീ അശോകൻ

Last Updated:
ഒരു രാത്രിയിൽ പടക്കം പൊട്ടുന്ന പോലെയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു. മുകളിലത്തെ നിലയിലെത്തിയപ്പോഴാണ് ആ ഭീകരാവസ്ഥ കാണുന്നത്
1/5
 നടൻ ഹരിശ്രീ അശോകന്റെ കഥാപാത്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ. ദിലീപ്, ലാൽ ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. നടനെന്ന നിലയിൽ അദ്ദേഹത്തിനും വൻ വഴിത്തിരവായത് പഞ്ചാബി ഹൗസ് തന്നെ. 1986ലാണ് ഹരിശ്രീ അശോകൻ സിനിമാ ജീവിതം ആരംഭിക്കുന്നത്. പപ്പൻ പ്രിയപ്പെട്ട പപ്പൻ ആയിരുന്നു ആദ്യം ചിത്രം. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി.

2/5
 നീണ്ട വർഷത്തെ കഠിനാധ്വാനത്തിലൂടെ അ​ദ്ദേഹം നിർമ്മിച്ച സ്വപ്ന ഭവനമായിരുന്നു പഞ്ചാബി ഹൗസ്. തന്റെ ബാല്യകാലത്ത് അച്ഛനും അമ്മയും 9 മക്കളും അടങ്ങുന്ന കുടുംബം രണ്ടു മുറി വീട്ടിലായിരുന്നു താമസിച്ചതെന്ന് ഹരിശ്രീ അശോകൻ പറയുന്നു. അന്നുമുതൽ മനസ്സിലുള്ള ആഗ്രഹമാണ് വലിയ വീടെന്നുള്ളത്. കൊച്ചിയിലെ ചെമ്പുമുക്കിലാണ് 10 സെന്റ് സ്ഥലത്ത് നടൻ വീട് വെച്ചത്. വീടായതിനു ശേഷം മതി വിവാഹം എന്ന് മകളും ആഗ്രഹിച്ചിരുന്നു. അങ്ങനെ വീടുവെച്ചു ഒപ്പം അമ്മയെയും കൂട്ടി എന്നാൽ ആ സന്തോഷത്തിന് അധികകാലം ആയുസ്സ് ഉണ്ടായില്ല. മാത്രമല്ല ആറ്റുനോറ്റു നിർമ്മിച്ച വീടിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ തന്നെ മാനസികമായി പോലും ബാധിച്ചുവെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്.

3/5
 വീടുപണിയിൽ സംഭവിച്ച പിഴവാണ് ആളുകൾക്ക് താമസിക്കാൻ പോലും കഴിയാത്ത രീതിയിലായി മാറിയത്. വീടിന്റെ ഫർണിഷിങ്- ഫ്ലോറിങ്ഘട്ടത്തിൽ സംഭവിച്ച വലിയ പിഴവാണ് പുത്തൻ മാറാത്ത വീട് താമസക്കാരിൽ ഭീകരതസൃഷ്ടിക്കും വിധം പൊട്ടിപ്പൊളിയാൻ തുടങ്ങിയത്. ഒരു രാത്രിയിൽ പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടാണ് എല്ലാവരും ഞെട്ടി ഉണർന്നത്. ഉടനെ മുകളിൽ കയറി നോക്കുമ്പോൾ ഒരു ഫ്ലോർ ടൈൽ പൊട്ടി പൊങ്ങി നിൽക്കുന്നതാണ് കാണുന്നതെന്ന് ഹരിശ്രീ അശോകൻ പറയുന്നു.

4/5
 പണി ചെയ്ത ആളെ വിളിച്ചു പറഞ്ഞെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് മെയിന്റനൻസിനായി എത്തിയത്. എത്തിയവരാകട്ടെ വീണ്ടും ലേബർ ചാർജ് മെറ്റീരിയൽ ചാർജും ആവശ്യപ്പെട്ടു. പിന്നാലെ ഓരോ ദിവസം കഴിയുമ്പോഴും വീട്ടിലെ ഓരോ മുറിയും മൂലകളും എല്ലാം ഇത്തരത്തിൽ ടൈലുകൾ പൊട്ടിപ്പൊളിയുകയും ഉപരിതലത്തിലൂടെ വെള്ളം ഇറങ്ങി കേടാവാനും ആരംഭിച്ചു. ഇതോടെയാണ് കൺസ്യൂമർ കോടതിയിൽ പരാതി നൽകാൻ ഒരുങ്ങിയതെന്ന് നടൻ പറയുന്നു. വീടിന്റെ ഈ ശോചനീയാവസ്ഥ കാരണം പലപ്പോഴും വീട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ താൻ വീട്ടിൽ ഇല്ലെന്നു പറഞ്ഞ് മടക്കി അയക്കാറായിരുന്നുവെന്നും നടൻ പറഞ്ഞു.

5/5
 അതേസമയം വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ തനിക്ക് അനുകൂലമായി വിധിയെത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇനി വീട് ആദ്യം മുതൽ നന്നാക്കി പെയിന്റ് അടിച്ച് പാലുകാച്ചി കയറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.മനോ​രമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്. മൂന്ന് സ്ഥാപനങ്ങൾ ചേർന്ന് 17,83,641 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ വിധി. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. എറണാകുളത്തെ പി കെ ടൈൽ സെന്റർ, കേരള എ ജി എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങിയത്. എൻ എസ് മാർബിൾ വർക്സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വെടിവെച്ചു കൊന്നു

  • ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ ആയുധധാരിയായ യുവാവിനെ വെടിവെച്ചു കൊന്നു

  • 20 വയസ് പ്രായം തോന്നിക്കുന്ന കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിട്ടില്ല

  • സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കില്ല, ഇയാളുടെ ലക്ഷ്യവും പശ്ചാത്തലവും അന്വേഷണം തുടരുന്നു

View All
advertisement