സിനിമയിൽ ആദ്യമായി ഡ്യുപ്പിനെ ഉപയോഗിച്ച് ഹോളിവുഡ് താരം ടോം ക്രൂസ്; ഈ രംഗത്തിനോ എന്ന് ആരാധകർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മിഷൻ ഇംപോസിബിൾ എന്ന ചലച്ചിത്ര പരമ്പരയിലൂടെയാണ് ടോം ക്രൂസ് ലോകമെമ്പാടുമുള്ളവരുടെ ഹൃദയം കീഴടക്കിയത്
സിനിമയിൽ അതിസാഹസികമായ സംഘടന രംഗങ്ങളും ഫൈറ്റുകളും ചെയ്യുന്നതിലൂടെ ലോകം മുഴുവനും ആരാധകരെ സൃഷ്ടിച്ച താരമാണ് ഹോളിവുഡ് നടനായ ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ എന്ന ചലച്ചിത്ര പരമ്പരയിലൂടെയാണ് ടോം ക്രൂസ് ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഡ്യൂപിനെ ഉപയോഗിക്കാതെ സ്വയം സാഹസിക രംഗങ്ങളിൽ അഭിനയിച്ച് വിസ്മയിപ്പിച്ച താരത്തിന് ഡ്യൂപ്പിന്റെ സഹായം വേണ്ടിവന്നാലോ. അത്തരത്തിലൊരു വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ
advertisement
മലമുകളിൽ നിന്നും ബൈക്കിൽ താഴേക്ക് പതിക്കുന്നതും വിമാനത്തിൽ തൂങ്ങിപ്പിടിച്ച് ഫൈറ്റ് ചെയ്യുന്നതും കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്ക് ചാടുന്നതുമെല്ലാം ചെയ്ത് അദ്ദേഹം സിനിമ ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമാ ജീവിതത്തിൽ ഇതുവരെ അദ്ദേഹം ഒരു ഡ്യൂപിനെ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായി ഒരു ഡ്യൂപിനെ ടോം ക്രൂസിന് ഉപയോഗിക്കേണ്ടി വന്നതായി മിറർ റിപ്പോർട്ട് ചെയ്യുന്നു.
advertisement
മിഷൻ ഇംപോസിബിൾ പരമ്പരയുടെ പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ടോം ക്രൂസ് ഡ്യൂപിനെ ഉപയോഗിച്ചത്. ടോം ക്രൂസ് ബോഡി ഡബ്ലിനെ ഉപയോഗിച്ച് ഒരു രംഗം ഷൂട്ട് ചെയ്യണമെങ്കിൽ അത് എത്ര വലിയ രംഗമായിരിക്കും എന്ന് കരുതിയ ആരാധകർക്ക് തെറ്റി.ഒരു പുസ്തകത്തിൻറെ പേജ് മറിക്കുന്ന രംഗമാണ് ഡ്യൂപ്പിനെ ഉപയോഗിച്ച് അഭിനയിപ്പിക്കേണ്ടി വന്നതെന്ന് മിററിന്റെ റിപ്പോർട്ടിൽ പറയുന്നു.
advertisement
ഹാൻഡ് ഡബിൾ എന്നാണ് ഇങ്ങനെ ഡ്യൂപ്പിനെ ഉപയോഗിക്കുന്ന സംവിധാനത്തിന് പറയുന്നത്. അഭിനയിക്കുന്ന ആളുടെ കൈ മാത്രമേ രംഗത്ത് ഉണ്ടാകൂ. പുതിയ ചിത്രത്തിനു വേണ്ടി സ്കൈഡൈവിംഗും വിമാനത്തിൽ തൂങ്ങി കിടക്കുന്നതുമായ രംഗങ്ങൾ ചെയ്ത ടോം ക്രൂസിന് വിശ്രമം അനുവദിച്ചിരുന്നു. അദ്ദേഹത്തിൻറെ വിശ്രമത്തെ തുടർന്നാണ് പേപ്പർ മറിക്കുന്ന നിസ്സാരരംഗം ഡ്യൂപ്പിനെ വെച്ച് ചിത്രീകരിച്ചത് എന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തമാശ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
advertisement