'ആഘോഷിക്കപ്പെടേണ്ട സിനിമ'; ആമിർ ഖാന്റെ ലാൽസിംഗ് ഛദ്ദയെ പ്രകീർത്തിച്ച് ഹോളിവുഡ് താരം ടോം ഹാങ്ക്സ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ടോം ഹാങ്ക്സ് നായകനായി 1994ൽ പുറത്തിറങ്ങിയ ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് 2022ൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദ
വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാങ്ക്സ് നായകനായി 1994ൽ പുറത്തിറങ്ങിയ ക്ളാസിക് ചിത്രമായിരുന്നു ഫോറസ്റ്റ് ഗമ്പ്. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ അവാർഡും ടോം ഹാങ്ക്സ് സ്വന്തമാക്കി. മികച്ച ചിത്രത്തിനടക്കമുള്ള ഓസ്കാർ അടക്കം 6 ഓസ്കാറുകളായിരുന്നു ചിത്രം നേടിയത്. ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കായി 2022ലാണ് അമീർഖാന്റെ ലാൽ സിംഗ് ഛദ്ദ പുറത്തിറങ്ങുന്നത്.
advertisement
ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിരുന്നെങ്കിലും അമീർ ഖാന്റെ ലാൽസിംഗ് ഛദ്ദയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഒറിജിനൽ ഫോറസ്റ്റ് ഗമ്പായ ടോം ഹാങ്ക്സ്. കണ്ടിരിക്കേണ്ട മഹത്തായ ചിത്രം എന്നാണ് ലാൽസിംഗ് ഛദ്ദയെക്കുറിച്ച് ടോം ഹാങ്കസ് പറഞ്ഞത്. അടുത്തിടെ സൂമിനു നൽകിയ ഒരു അഭിമുഖത്തിലാണ് ടോം ഹാങ്ക്സ് ആമിർ ഖാനെയും ലാൽസിംഗ് ഛദ്ദയെയും അഭിനന്ദനങ്ങൾകൊണ്ട് മൂടിയത്.
advertisement
'ഞാൻ ലാൽസിംഗ് ഛദ്ദ കണ്ടിരുന്നു. അസാധാരണമായ ഒരു ചിത്രമായിരുന്നു അത്. സിനിമയ്ക്കുമേൽ സിനിമ വളരുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്' ടോംഹാങ്ക്സ് പറഞ്ഞു.എല്ലായിപ്പോഴും ലോകത്തിന്റെ മുഴുവൻ ബോധത്തിലേക്കും കടക്കുന്ന ഒരു സിനിമ ഉണ്ടാകുമെന്നും നമുക്ക് അതിനെ മറക്കാനോ അതിൽ നിന്ന് രക്ഷപെടാനോ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
2022 ആഗസ്റ്റിലാണ് ലാൽ സിംഗ് ഛദ്ദ റീലീസാകുന്നത്. ബോക്സ് ഓഫീസിൽ വൻ പരാജയമായ ചിത്രത്തിന് 60 കോടി രൂപമാത്രമാണ് നേടാനായത്.ചിത്രത്തിന്റെ പരാജയത്തിന് ശേഷം ആമീർ ഖാനും സിനിമയിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്തിരുന്നു. കരീന കപൂർ ഖാൻ,മോന സിഗ്, നാഗചൈതന്യ എന്നിവരായിരുന്നു ലാൽ സിംഗ് ഛദ്ദയിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.