ദീപികയ്ക്കും രൺവീറിനും ആശംസ നേർന്ന് ഹോളിവുഡിൽ നിന്നും സൂപ്പർ താരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദീപികയ്ക്കും രൺവീറിനും ആശംസയറിയിച്ച് ഹോളിവുഡിലെ സൂപ്പർ നായകൻ വിൽ സ്മിത്ത് പോസ്റ്റ് ചെയ്ത കമന്റാണ് ശ്രദ്ധനേടുന്നത്
താര ദമ്പതികളായ രൺവീർ സിംഗിനും ദീപിക പദുക്കോണിനും ആദ്യ കുഞ്ഞ് പിറന്നത് ആഘോഷമാക്കുകയാണ് സിനിമാ ലോകം. ദീപിക ഒരു പെൺ കുഞ്ഞിന് ജന്മം നൽകിയ വിവരം സമൂഹമാധ്യമം വഴി താര ദമ്പതികൾ തന്നെയാണ് വെളിപ്പെടുത്തിയത്. പോസ്റ്റിന് താഴെ നിരവധി സെലിബ്രേറ്റികളും ആയിരക്കണക്കിന് ആരാധകരുമാണ് അഭിന്ദനം അറിയിച്ചുകൊണ്ടുള്ള കമന്റുകളുമായി രംഗത്തുവന്നത്.
advertisement
advertisement
ബാജിറാവോ മസ്താനിയിലെ ദീപികയുടെ സഹ താരമായിരുന്ന പ്രിയങ്ക ചോപ്ര ഹൃദയത്തിന്റെ ഇമോജി പോസ്റ്റ് ചെയ്താണ് ആശംസയറിയിച്ചത്. മറ്റ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ശ്രദ്ധ കപൂർ, അന്യ പാണ്ഡെ, കൃതി സാനോൻ, ആലിയ ഭട്ട്, രാജ് കുമാർ റാവു, പൂജ, ഹെഗ്ഡെ, അതിഥി റാവു ഹെദരി, പരിണിതി ചോപ്ര ഗായകരായ ശ്രേയാ ഘോഷാൽ, ശങ്കർ മഹാ ദേവൻ, വിശാൽ ദാദ്ലാനി, ബാഡ്മിന്റൺ താരം പിവി സിന്ധു തുടങ്ങിയ നിരവിധി പേരാണ് ആശംസയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
advertisement
advertisement
പത്താൻ, ജവാൻ, ഫൈറ്റർ, കൽക്കി 2898 എഡി എന്നീ വമ്പൻ ചിത്രങ്ങളുടെ ഭാഗമായതിലുടെ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ദീപികയുടെ ഭാഗ്യ വർഷങ്ങളായിരുന്നു, വരുന്ന ദീപാവലിയ്ക്ക് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സിങ്കം എഗെയ്ൻ എന്ന ചിത്രത്തിലും താരമുണ്ടാകുമെന്നാണ് വാർത്തകൾ. വൻ താരനിരയുമായി ആദിത്യ ധറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു ത്രില്ലർ ചിത്രത്തിലാണ് രൺവീർ സിംഗ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.