സിനിമയ്ക്കിടെ നായകൻ നായികയുടെ ബ്ലൗസ് തുറന്നു, തുരുതുരെ ചുംബിച്ചു; വിവാദമായി ഹിറ്റായ ഗാനരംഗവും താരങ്ങളും
- Published by:meera_57
- news18-malayalam
Last Updated:
നായകന്റെ പേരിൽ ഒന്നിലേറെ വിവാദങ്ങളുണ്ട്. നായിക മലയാളം ഉൾപ്പെടുന്ന തെന്നിന്ത്യൻ സിനിമകളുടെ തിളങ്ങുന്ന മുഖമാണ്
സിനിമ എന്നും എപ്പോഴും ഹിറ്റുകളുടെയും കയ്യടികളുടെയും ലോകം മാത്രമല്ല. ഇടയ്ക്കിടെ ഇവിടെ വിവാദങ്ങളും തലപൊക്കാറുണ്ട്. പ്രത്യേകിച്ചും ചില താരങ്ങളുടെ പേരിൽ. ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ പ്രാദേശികമായി ബോളിവുഡിൽ തുടങ്ങി മലയാള സിനിമ വരെ നീണ്ടു നിവർന്ന് കിടക്കുന്ന ഒന്നാണ്. മുൻനിര നടിമാരുമായി ഷൂട്ടിങ്ങിനിടെ സംഭവിച്ച ചില സംഭവങ്ങളുടെ പേരിൽ വിവാദനായകന്മാരായവരുണ്ട്. ഇതിലൊരാൾ ചിത്രീകരണത്തിനിടെ നായികയുടെ ബ്ലൗസിന്റെ കെട്ടഴിക്കുകയും തുരുതുരെ ചുംബിക്കുകയും ചെയ്തതിന്റെ പേരിൽ നേരിട്ട പ്രശ്നങ്ങൾ നിരവധിയാണ്. ആ നായകൻ ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും, നായിക മലയാളം ഉൾപ്പെടുന്ന തെന്നിന്ത്യൻ സിനിമകളുടെ തിളങ്ങുന്ന മുഖമാണ്. 'പരമ്പര' എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണമാണ് വിവാദങ്ങളിൽ കലാശിച്ചത്
advertisement
ഇന്ത്യൻ സിനിമയുടെ 1970കളിലും 80കളിലും തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ നടനാണ് വിനോദ് ഖന്ന. പ്രകടനത്തിന്റെ കാര്യത്തിൽ മാത്രമല്ല, സ്ക്രീനിനു മുന്നിലെ ചൂടൻ രംഗങ്ങളുടെ പേരിലും ഇദ്ദേഹം സൃഷ്‌ടിച്ച വിവാദം നിസാരമല്ല. നടന്റെ ആദ്യവിവാഹബന്ധം പോലും പിൽക്കാലത്ത് അവസാനിക്കുകയും, അദ്ദേഹം മറ്റൊരു വിവാഹബന്ധം നയിക്കുകയും ചെയ്തിട്ടുണ്ട്. സുനിൽ ദത്ത്, വിനോദ് ഖന്ന, അശ്വിനി ഭാവെ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, രമ്യ കൃഷ്ണ, നീലം കോത്താരി, രവീണ ടണ്ടൻ, അനുപം ഖേർ എന്നിവർ വേഷമിട്ട്, 1998ൽ റിലീസ് ചെയ്ത യഷ് ചോപ്ര ആക്ഷൻ ത്രില്ലർ ചിത്രമാണ് 'പരമ്പര' (തുടർന്ന് വായിക്കുക)
advertisement
സെയ്ഫ് അലി ഖാൻ, രമ്യ കൃഷ്ണൻ എന്നിവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബോക്സ് ഓഫീസിൽ വിജയം നേടാൻ സാധിച്ചില്ല എന്നുമാത്രമല്ല, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വിമർശനം നേടിയ സിനിമ കൂടിയാണിത്. എന്നിരുന്നാലും, ഈ ചിത്രത്തിലെ ഒരു ഗാനം, പ്രത്യേകിച്ചും അതിന്റെ രംഗാവതരണത്തിന്റെ പേരിൽ ഹിറ്റാവുകയും, വിനോദ് ഖന്നയും നടിയുമായുള്ള ചില രംഗങ്ങളുടെ പേരിൽ വിവാദമാവുകയും ചെയ്തു. രമ്യ കൃഷ്ണനായിരുന്നു ഈ രംഗത്തിൽ വിനോദ് ഖന്നയ്ക്കൊപ്പം അഭിനയിച്ചത്
advertisement
'തൂ സാവൻ മേം പ്യാർ പിയാ പിയാ കീ' എന്ന ഗാനരംഗം വിനോദ് ഖന്നയുടേയും രമ്യ കൃഷ്ണന്റെയും ചുടുചൂടൻ രംഗളകളുടെ പേരിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. കാലത്തിനും മുന്നേ സഞ്ചരിച്ച രംഗങ്ങളാണ് ഈ സിനിമയുടെ ഉള്ളടക്കം. ഇതിൽ വിനോദ് ഖന്ന രമ്യയുടെ ബ്ലൗസിന്റെ കെട്ടഴിക്കുന്നതും, സ്‌ക്രീനിൽ തുരുതുരെ ചുംബിക്കുന്നതും അന്നാളുകളിൽ വലിയ വിഷയമായി മാറിയിരുന്നു. 1990കളുടെ തുടക്കത്തിൽ ഇത്തരമൊരു പ്രകടനം ബോളിവുഡ് സിനിമയെ സംബന്ധിച്ച് പുതുമയുളളതായിരുന്നു. അതുതന്നെയായിരുന്നു അതിന്റെ പേരിൽ പ്രശ്നമായി മാറിയതും
advertisement
ഇന്നിപ്പോൾ ബാഹുബലി ചിത്രത്തിലെ രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രമായി പ്രേക്ഷകർ നെഞ്ചോടു ചേർത്ത നടിയാണ് രമ്യ കൃഷ്ണൻ. കരിയറിന്റെ ആദ്യകാലങ്ങളിൽ കൈനിറയെ ഗ്ലാമറസ് വേഷങ്ങൾ ലഭിച്ച നടി കൂടിയാണവർ. വ്യക്തിജീവിതത്തിലും നിരവധി കോളിളക്കങ്ങൾ ഉണ്ടായി. തെന്നിന്ത്യൻ സിനിമയിലെ അഭിനയത്തിന്റെ പേരിലാണ് രമ്യ കൃഷ്ണൻ അറിയപ്പെടുന്നത്. ബോളിവുഡിലും അവർക്ക് ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചു. പരമ്പര (1993), ത്രിമൂർത്തി (1995), ബഡെ മിയാൻ ചോട്ടെ മിയാൻ (1998), വാജൂദ് (1998) ചാഹത്ത് (1996) മുതലായ സിനിമകളിൽ അവർക്ക് ബോൾഡ് വേഷങ്ങൾ ലഭിച്ചു. അനിൽ കപൂർ, നാനാ പടേക്കർ എന്നിവർക്കൊപ്പമാണ് അവർ അഭിനയിച്ചത്. സഞ്ജയ് ദത്തിനൊപ്പം ഖൽനായക് ആയിരുന്നു രമ്യ കൃഷ്ണൻ അഭിനയിച്ച ഹിന്ദി ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം
advertisement
ചിരഞ്ജീവി, നാഗർജുന, നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ, മോഹൻ ബാബു, രാജേന്ദ്ര പ്രസാദ് തുടങ്ങിയവർക്കൊപ്പം വേഷമിട്ട രമ്യ കൃഷ്ണൻ ശ്രദ്ധനേടി. നാഗാർജുനയുടെ ഒപ്പം പത്തിലേറെ ഹിറ്റുകൾ സമ്മാനിച്ചതിന്റെ പേരിലും രമ്യ കൃഷ്ണൻ അറിയപ്പെടുന്നുണ്ട്. അക്കിനേനി കുടുംബത്തിലെ മൂന്നു തലമുറകൾക്കൊപ്പം വേഷമിട്ടതിന്റെ പേരിലും രമ്യ കൃഷ്ണന് ഒരു റെക്കോർഡുണ്ട്