പാലക്കാട് ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് പാടത്ത് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
സംഭവത്തിൽ സതീഷിന്റെ 2 സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ പാടത്ത് നിന്ന് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സ്വദേശി സതീഷ് (33) ആണ് മരിച്ചത്. സംഭവത്തിൽ സതീഷിന്റെ സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവരെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ചിറ്റിലഞ്ചേരി വട്ടോംപാടത്തുള്ള തോട്ടിലാണ് അപകടമുണ്ടായത്. ഇലക്ട്രിക് ലൈനിൽ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലാണ് സതീഷിന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കസ്റ്റഡിയിലുള്ള സുഹൃത്തുക്കൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആലത്തൂർ പോലീസ് കേസെടുത്തിരിക്കുന്നത്. സതീഷിന്റെ മൃതദേഹം നിലവിൽ നെന്മാറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Feb 22, 2026 6:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് പാടത്ത് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു







