മദ്യപനായ പങ്കാളി അനാശാസ്യത്തിലേക്ക് തള്ളിവിട്ട നടി; 34-ാം വയസിൽ ഉന്തുവണ്ടിയിൽ അവസാനയാത്ര

Last Updated:
പങ്കാളി നടിയെ മദ്യപാനത്തിലേക്ക് തള്ളിവിട്ടു. അതുവഴി വ്യഭിചാരത്തിലേക്കും. അവരുടെ ആരോഗ്യം ക്ഷയിച്ചു
1/6
ബോളിവുഡിന്റെ കിന്നരിയും തലപ്പാവും പിടിപ്പിച്ച ലോകത്ത് വളർച്ചയും വീഴ്ചയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇവിടെ കാൽച്ചുവടുറപ്പിക്കാൻ കഴിയുന്നവരും കാലിൻചുവട്ടിലെ മണ്ണൊലിച്ചു പോകുന്നവരുമുണ്ട്. അത്തരത്തിലെ ഒരു ജീവിത കഥയുടെ ഉടമയാണ് നടി വിമി (Actor Vimi). 34-ാം വയസിൽ ജീവിതം അവസാനിക്കുമ്പോൾ വിമിയുടെ അന്ത്യയാത്ര പൂക്കൾ കൊണ്ടുള്ള മഞ്ചത്തിലോ ആംബുലൻസിലോ അല്ലായിരുന്നു. ഒരു കൈവണ്ടിയിൽ ഉന്തിയാണ് ആ ഭൗതിക ശരീരം ശ്മശാനത്തിലെത്തിച്ചത്. അവർക്ക് വേണ്ടി കരയാൻ ആരാധകരോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല. കേവലം നിശബ്ദത മാത്രം

advertisement
2/6
1967ലെ 'ഹംറാസ്' എന്ന സിനിമയിലാണ് വിമി അരങ്ങേറ്റം കുറിച്ചത്. ബി.ആർ. ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിൽ രാജ് കുമാർ, സുനിൽ ദത്ത് എന്നിവരായിരുന്നു വിമിയുടെ ഒപ്പം അഭിനയിച്ചത്. ചെത്തി മിനുക്കിയ പോലുള്ള അഴകും, വ്യക്തമായ ഭാഷാ പ്രയോഗവും, വ്യക്തിപ്രഭാവവും ചേർന്നതോടു കൂടി വിമി ബോളിവുഡിനെ തന്നിലേക്ക് ആകർഷിച്ചു. ഒറ്റയടിക്ക് മൂന്ന് സിനിമകളുടെ ഡീലിൽ ഒപ്പുവച്ചതും മറ്റൊരു മീനാ കുമാരി അവതരിച്ചിരിക്കുന്നു എന്ന് മാധ്യമങ്ങൾ അവരെ വാഴ്ത്തിപ്പാടി. പാലി ഹില്ലിലെ ബംഗ്ലാവും, സ്പോർട്സ് കാറിലെ യാത്രയും, ഗോൾഫ് കളിയുമായി മുന്നേറിയിരുന്ന വിമിയുടെ ലോകം പക്ഷേ കീഴ്മേൽ മറിയാൻ തുടങ്ങുകയായിരുന്നു (തുടർന്നു വായിക്കുക)

3/6
ബോളിവുഡിൽ കാലെടുത്തു വെക്കും മുൻപേ വിമി വിവാഹിതയായിരുന്നു. ശിവ് അഗർവാൾ എന്ന വ്യക്തിയുടെ ഭാര്യയായിരുന്നു അവർ. വീട്ടുകാരുടെ എതിർപ്പിലാണ് ആ വിവാഹം നടന്നത്. ഇവർക്ക് രണ്ടു മക്കളുണ്ടായിരുന്നു. കൊൽക്കത്തയിൽ നടന്ന ഒരു പാർട്ടിയിൽ വച്ച് സംഗീത സംവിധായകൻ രവിയാണ് കൂട്ടുകാരന്റെ ഭാര്യയായ വിമിയെ ശ്രദ്ധിക്കുന്നതും, അവർക്ക് സിനിമയിലേക്കുള്ള വഴി തുറന്നതും. 'രണ്ടു മക്കളുടെ അമ്മയെ ആരാണ് അഭിനയിപ്പിക്കുക' എന്ന വിമിയുടെ ചോദ്യം മൈൻഡ് ചെയ്യാത്ത രവി, അവരെ ബി.ആർ. ചോപ്രയ്ക്ക് പരിചയപ്പെടുത്തി. ഡീൽ ഉറപ്പിച്ചു. വിമിയുടെ ഭർത്താവിന്റെ വീട്ടുകാർ സിനിമയെ എതിർത്തെങ്കിലും, ശിവ് ഭാര്യയെ പിന്തുണച്ചു. ഈ വേളയിൽ കുടുംബത്തെ പിന്തുണയ്‌ക്കേണ്ട ആവശ്യകതയും വിമിയിൽ നിക്ഷിപ്തമായിരുന്നു

4/6
വിമിയുടെ ആദ്യ ചിത്രം ഓളം സൃഷ്‌ടിച്ചു എങ്കിലും, പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ബി.ആർ. ചോപ്രയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവരുടെ കരാർ അവസാനിപ്പിച്ചു. മറ്റു സിനിമകൾ എടുത്തെങ്കിലും, അതിൽ പലതും പരാജയപ്പെട്ടു. ഓരോ സിനിമയുടെയും പരാജയത്തോടു കൂടി, വിമിയിൽ നിന്നും നിർമാതാക്കൾ പിന്മാറി. താരത്തിളക്കം പതിയെ മങ്ങി തുടങ്ങി. പണത്തിന്റെ വരവ് കുറഞ്ഞതും, ശിവ് മദ്യപിക്കാനും ഉപദ്രവിക്കാനും ആരംഭിച്ചു. ഒടുവിൽ അയാളിൽ നിന്നും പിരിഞ്ഞ വിമി, കൊൽക്കത്തയിലേക്ക് മാറി. ഇവിടെ ചലച്ചിത്ര വിതരണക്കാരനായ ജോളി എന്നയാളുമായി വിമി പുതിയ ബന്ധം സ്ഥാപിച്ചു

5/6
കരിയർ തിരിച്ചുപിടിക്കാൻ വിമിയെ ജോളി സഹായിക്കും എന്ന് പലരും കരുതിയെങ്കിലും, വിധി മറ്റൊന്നായിരുന്നു. 'തബസ്സും ടോക്കീസ്' എന്ന ഷോയിൽ, നടി തബസ്സും വിമിയുടെ അവസാന നാളുകളെ കുറിച്ച് പറയുകയുണ്ടായി. ജോളി വിമിയെ മദ്യപാനത്തിലേക്ക് തള്ളിവിട്ടു. അതുവഴി വ്യഭിചാരത്തിലേക്കും. അവരുടെ ആരോഗ്യം ക്ഷയിച്ചു. തൊഴിലവസരങ്ങൾ കുറഞ്ഞു തുടങ്ങി. സുഹൃത്തുക്കളും ഇല്ലാതായി. ഒരിക്കൽ മാസികയുടെ കവർ പേജുകൾ അലങ്കരിച്ചിരുന്ന വിമി, 1977ൽ കരൾ തകരാറിലായതോടെ മുംബൈ നാനാവതി ആശുപത്രിയിൽ അഡ്മിറ്റായി. മരിച്ചപ്പോൾ, ശവശരീരം ഏറ്റെടുക്കാൻ പോലും ആളില്ലാതിരുന്ന വിമിക്ക് നടൻ സുനിൽ ദത്ത് എത്തി അന്ത്യാഞ്ജലി അർപ്പിച്ചു

6/6
'ക്രോധി' ആയിരുന്നു വിമിയുടെ അവസാന ചിത്രം. വിമിയുടെ മരണശേഷം 1981ലാണ് ഈ സിനിമ റിലീസ് ചെയ്തത്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement