Jawan | ജവാൻ 40 ദിവസത്തെ ബോക്സോഫീസ് കളക്ഷൻ പുറത്ത്; കൂടുതൽ റെക്കോർഡുകൾ തകരും
- Published by:Anuraj GR
- news18-malayalam
Last Updated:
ആഗോളതലത്തിൽ ചിത്രം 1138 കോടി നേടിയെന്നാണ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്
ഷാരൂഖ് ഖാന്‍റെ ജവാൻ എന്ന സിനിമ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രം 40 ദിവസം പിന്നിട്ടപ്പോഴുള്ള കളക്ഷൻ വിശദാംശങ്ങൾ പുറത്തുവന്നു. ഇപ്പോഴത്തെ മുന്നേറ്റം തുടർന്നാൽ ചരിത്രത്തിൽ ആദ്യമായി 600 കോടി രൂപ കളക്ഷൻ ലഭിക്കുന്ന ഹിന്ദി ചിത്രമായി ജവാൻ മാറും. എല്ലാ ഭാഷകളിലുമായി 636 കോടി രൂപയാണ് ജവാന് ലഭിച്ചിരിക്കുന്നത്. ഇതിൽ 60 കോടി രൂപ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളിൽ നിന്നാണ്.
advertisement
ചിത്രത്തിന്റെ ഹിന്ദി കളക്ഷൻ 577 കോടിയാണ്. 23 കോടി കൂടി ഹിന്ദിയിൽ കളക്ഷൻ നേടാനായാൽ ജവാന് ചരിത്ര നേട്ടം സ്വന്തമാക്കാനാകും. ദേശീയ സിനിമാ ദിനത്തിൽ ടിക്കറ്റ് നിരക്ക് കുറച്ചതിനാൽ വെള്ളിയാഴ്ച നല്ല കളക്ഷൻ നേടാൻ ജവാന് കഴിഞ്ഞു. ആറാം വാരാന്ത്യത്തിൽ ഒമ്പത് കോടിയായിരുന്നു കളക്ഷൻ. റിലീസിന്റെ 40-ാം ദിവസം ജവാൻ ഇന്ത്യയിലുടനീളം 60 ലക്ഷം രൂപ നേടിയതായി പ്രശസ്ത ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു.
advertisement
ആഗോളതലത്തിൽ ചിത്രം 1138 കോടി നേടിയെന്നാണ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ഇത് ഇപ്പോഴും എക്കാലത്തെയും വലിയ അഞ്ചാമത്തെ ഇന്ത്യൻ സിനിമയാണെങ്കിലും, ജവാൻ ഇപ്പോൾ കെജിഎഫ്: ചാപ്റ്റർ 2, ആർആർആർ എന്നിവ നേടിയ കളക്ഷനോട് അടുക്കുകയാണ്. അത് യഥാക്രമം 1215 കോടിക്കും 1230 കോടിക്കും ഇടയിലാണ്. 1780 കോടി രൂപ നേടിയ ബാഹുബലി 2: ദി കൺക്ലൂഷൻ, 2016ൽ ചൈനയിൽ നിന്ന് 2400 കോടി രൂപ നേടിയ ആമിർ ഖാന്റെ ദംഗൽ എന്നിവയാണ് ഏറ്റവുമധികം കളക്ഷൻ നേടിയ രണ്ട് ഇന്ത്യൻ സിനിമകൾ.
advertisement
advertisement
advertisement
advertisement
പ്രധാനപ്പെട്ട ബോക്‌സ് ഓഫീസ് നാഴികക്കല്ല് കടന്ന ഏറ്റവും വേഗതയേറിയ ഹിന്ദി ചിത്രമായും ഇത് മാറി. ആഭ്യന്തരമായി 600 കോടിയിലധികം നേടിയ ആദ്യ ഹിന്ദി ചിത്രമായും ഇത് ഉടൻ മാറും. ജവാൻ നടത്തിയ മുന്നേറ്റം ബോളിവുഡിനാകെ ഉണർവ് പകർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം വൻ തകർച്ചയെ നേരിട്ട ബോളിവുഡ് ഇൻഡസ്ട്രി ജവാൻ, പത്താൻ, ഗദർ 2 എന്നീ സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.