Jayam Ravi| ഇനി 'ജയം രവി' അല്ല; പേരുമാറ്റിയ വിവരം പങ്കുവച്ച് താരം
- Published by:Rajesh V
- news18-malayalam
Last Updated:
'ഞാൻ ജീവിത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു'
advertisement
'പ്രിയപ്പെട്ട ആരാധകർക്കും മാധ്യമങ്ങൾക്കും കൂട്ടുകാർക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാൻ എന്റെ പുതിയ അധ്യായത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഞാൻ ജീവിത്തിലെ ഒരു പുതിയ അധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു'- ജയം രവി കുറിച്ചു.
advertisement
'സിനിമ എല്ലായ്പ്പോഴും എന്റെ ഏറ്റവും വലിയ അഭിനിവേശവും എന്റെ കരിയറിന്റെ അടിത്തറയുമാണ്. ഇന്ന് ഞാന്‍ ആരാണെന്നത് രൂപപ്പെടുത്തിയ ലോകമാണ് സിനിമ. എന്റെ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, സിനിമയും നിങ്ങളും എനിക്ക് നല്‍കിയ അവസരങ്ങള്‍ക്കും സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. എനിക്ക് ജീവിതവും സ്നേഹവും ലക്ഷ്യവും നല്‍കിയ വ്യവസായത്തിന് എന്റെ പിന്തുണ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- താരം കുറിച്ചു.
advertisement
'രവി മോഹന്‍ സ്റ്റുഡിയോസ്' എന്ന നിര്‍മാണ സ്ഥാപനവും ജയം രവി പ്രഖ്യാപിച്ചു. വളര്‍ന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ആഴമേറിയതും അര്‍ത്ഥവത്തായതുമായ കഥകള്‍ സിനിമയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള തന്റെ പ്രതിബദ്ധതയെ ഈ സംരംഭം പ്രതിനിധീകരിക്കുന്നുവെന്നും താരം പറഞ്ഞു.
advertisement
തന്റെ എല്ലാ ഫാന്‍ ക്ലബ്ബുകളെയും 'രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍' എന്ന പേരില്‍ ഒരു ഘടനാപരമായ സംഘടനയാക്കി മാറ്റുകയാണ്. സഹായം ആവശ്യമുള്ള എല്ലാവരെയും സഹായിക്കുന്നതിനും നമ്മുടെ സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനും ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ വർഷം നടൻ വിവാഹമോചന വാർത്ത പങ്കുവച്ചത്. 15 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് ഇതോടെ വിരാമമിട്ടത്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇതിന് പിന്നിലെന്നും നടൻ അന്ന് വ്യക്തമാക്കിയിരുന്നു. 2009 ൽ ആയിരുന്നു ജയം രവിയുടെയും ആർതിയുടെയും വിവാഹം. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്.