Joju George | ഡയലോഗും കഥാപാത്രവും സൂപ്പർഹിറ്റായി; എന്നിട്ടും ജോജു ജോർജ് ഒരു രൂപ പോലും പ്രതിഫലം പറ്റാത്ത ചിത്രം
- Published by:meera_57
- news18-malayalam
Last Updated:
സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മോശം ഭാഷയുടെ പേരിൽ തനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ജോജു ജോർജ്
ജോജു ജോർജിന്റെ (Joju George) പ്രകടന മികവിന്റെയും ഡയലോഗിന്റെയും പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' (Churuli). ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്ത ജോജു ജോർജ്ജ് നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ മറ്റൊരു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നു. ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ജോജു. 'തങ്കൻ ചേട്ടൻ' എന്ന ജോജു ജോർജ് കഥാപാത്രത്തിന്റെ ലുക്കും ഡയലോഗും മലയാളിക്ക് കാണാപ്പാഠമാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ, നിർമ്മാതാക്കളിൽ നിന്ന് പ്രതിഫലം ലഭിക്കുന്നതിനെക്കുറിച്ച് താരം സംസാരിച്ചു
advertisement
അതേസമയം, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രത്തിലെ അസഭ്യ വാക്കുകൾ പുറത്തിറങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട്' സംസാരിക്കവെ, നിർമ്മാതാക്കൾ സിനിമയുടെ ഏറ്റവും മികച്ച പതിപ്പ് മാത്രമേ തിയേറ്ററുകളിൽ റിലീസ് ചെയ്യൂ എന്ന് ഉറപ്പു നൽകിയിരുന്നുവെന്നും, അധിക്ഷേപകരമായ ഭാഷയിലുള്ളത് അവാർഡിനായി മാത്രം പ്രദർശിപ്പിക്കുമെന്നുമായിരുന്നു ധാരണ. യഥാർത്ഥ പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തതായി അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്ന് ജോജു ജോർജ് (തുടർന്ന് വായിക്കുക)
advertisement
'അധിക്ഷേപകരമായ വാക്കുകൾ അടങ്ങിയ പതിപ്പ് അവാർഡുകൾക്ക് മാത്രമേ അയയ്ക്കൂ എന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ അവർ ആ പതിപ്പ് പുറത്തിറക്കി. ആ തീരുമാനത്തിന്റെ ഭാരം ഞാൻ ഇപ്പോഴും ചുമക്കുന്നു. ഒ.ടി.ടി. റിലീസിന് മുമ്പ് മാന്യതയുടെ പേരിൽ അവർ എന്നെ ബന്ധപ്പെടുകയും ഇക്കാര്യം എന്നെ അറിയിക്കുകയും ചെയ്യണമായിരുന്നു. അഭിനയത്തിന് എനിക്ക് ഒരു രൂപ പോലും ലഭിച്ചില്ല. ഞാൻ ഈ വിഷയം അവരോട് നേരിട്ട് പറഞ്ഞിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു
advertisement
advertisement
advertisement