Kalabhavan Navas |കലാഭവൻ നവാസിന്റെ അറംപറ്റിയ വാക്ക്; രഹ്നയുടെ മനസ് നീറിയ വാലന്റൈൻസ് സമ്മാനം
- Published by:meera_57
- news18-malayalam
Last Updated:
ഒന്നിച്ചുള്ള അവസാന പ്രണയദിനത്തിൽ രഹ്നയ്ക്ക് കലാഭവൻ നവാസ് നൽകിയ സമ്മാനം
ഇനിയും പലർക്കും കലാഭവൻ നവാസിന്റെ (Kalabhavan Navas) മരണം ഉൾകൊള്ളാൻ സാധിച്ചോ എന്ന് അറിയേണ്ടിയിരിക്കുന്നു. വളരെയേറെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ദമ്പതികളാണ് നവാസും ഭാര്യ രഹ്നയും (Rahna Navas). അവർക്ക് ഒരു മകളും രണ്ട് ആണ്മക്കളും. കുടുംബത്തിന്റെ വിയോഗത്തിൽ മലയാളി മനഃസാക്ഷിയും ഒപ്പം ചേർന്നു. അവസാന നാളുകൾ എന്ന് ഇനിയും പൂർണമായി വിളിക്കൻ കഴിയാത്ത വിധമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ആ ദിവസങ്ങൾ. നവാസിന്റെ ചില അഭിമുഖങ്ങളിൽ അദ്ദേഹം മരണത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്
advertisement
വടക്കാഞ്ചേരിയിൽ പിറന്ന നവാസ് ബക്കറാണ് കലാഭവൻ എന്ന പേരുകൂടി ചേർത്ത് അറിയപ്പെടുന്ന നടനായി മാറിയത്. മരണസമയത്ത് നവാസിന് പ്രായം കേവലം 51 വയസു മാത്രം. നടൻ അബൂബക്കറിന്റെ മകനായ നവാസും ചേട്ടൻ നിയസും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. നടിയും നർത്തകിയുമായ രഹ്ന വിവാഹശേഷം അഭിനയിച്ചിരുന്നില്ല. എന്നാൽ, നിയോഗമെന്നോണം, നവാസ് വിടവാങ്ങിയ ഈ വർഷത്തിൽ അവർ ഒന്നിച്ച് ക്യാമറയ്‌ക്കെത്തി. അതും വാലന്റൈൻസ് ദിനത്തിൽ പ്രിയതമയായ രഹ്നയ്ക്ക് ഒരു സമ്മാനമെന്ന നിലയിൽ (തുടർന്ന് വായിക്കുക)
advertisement
നവാസിന്റെ വിടവാങ്ങലിനു ശേഷം ഇപ്പോൾ നവാസും രഹ്നയും ഒന്നിച്ചഭിനയിച്ച മറന്നുവോ സഖീ... എന്ന ഗാനം കേൾവിക്കാരുടെ നെഞ്ചിൽ ഒരു വിങ്ങൽ നിറച്ച് കടന്നുപോവുകയാണ്. പ്രത്യേകിച്ച് അസുഖങ്ങൾ ഏതുമില്ലാതിരുന്ന നവാസ്, ആരോഗ്യം ശ്രദ്ധിച്ചിരുന്നു എന്നതാണ് വസ്തുത. എന്നിട്ടും അദ്ദേഹത്തെ ഹൃദയാഘാതം കീഴ്‌പ്പെടുത്തി. അതെങ്ങനെ സംഭവിച്ചു എന്ന ഞെട്ടലിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ. ഷൂട്ടിംഗ് പാക്കപ്പ് കഴിഞ്ഞതും, വിളികേൾക്കാത്ത നവാസ് മുറിയിൽ കുഴഞ്ഞ് വീണു കിടക്കുകയായിരുന്നു. ഒരിക്കൽ, താൻ വീട്ടിലെത്തും എന്നുപോലും ഉള്ള ഉറപ്പില്ലായ്മയെ കുറിച്ച് ഷാനവാസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു
advertisement
അടുത്ത വാലന്റൈൻസ് ദിനത്തിൽ രഹ്നയുടെ ഒപ്പം നവാസ് ഇല്ല. കഴിഞ്ഞ പ്രണയദിനത്തിൽ രഹ്നയ്ക്ക് നവാസ് നൽകിയ സമ്മാനമായിരുന്നു മറന്നുവോ സഖീ... രഹ്‌നയുടെ പ്രിയപ്പെട്ട നവാസിക്ക ഒരു പാട്ട് പാടി. പാടിയ ശേഷം സ്റ്റുഡിയോയിൽ നിന്നും രഹ്നയെ വിളിച്ചു. മുൻപും പലപ്പോഴും പാടാൻ പോയിട്ടുണ്ടങ്കിലും, രഹ്‌നയ്ക്ക് നവാസിന്റെ കോളുകൾ യാതൊന്നും വന്നിട്ടില്ല. 'ഈ പാട്ട് പാടിയപ്പോൾ നിന്നെ ഓർമ വന്നു, നിന്നെയോർത്തിട്ടാ പാടിയത്' എന്ന് നവാസ്. എന്റെ കാലശേഷവും നിനക്കിത് ഓർത്തിരിക്കാം എന്ന് നവാസ്. ആ വാക്കുകൾ രഹ്നയെ വേദനിപ്പിച്ചിരുന്നു
advertisement
പിന്നെ എല്ലാ ദിവസവും ആ പാട്ട് വന്നോ എന്ന് രഹ്ന നവാസിനോട് ചോദിച്ചു കൊണ്ടേയിരുന്നു. ഇരുവരും ചേർന്നുള്ള അഭിമുഖത്തിൽ രഹ്ന ഇത് പറയുമ്പോൾ, ആ പാട്ട് 'എന്ത് വിധിയിത്' എന്ന ഗാനമാണോ എന്ന് നവാസ് തമാശരൂപേണ ചോദിക്കുന്നുണ്ടായിരുന്നു. ആ ഗാനം എന്തായിരിക്കും എന്നറിയാൻ വലിയ ആകാംക്ഷയായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ്, പാട്ട് വന്നു. ഈ ഗാനം നിങ്ങൾ രണ്ടുപേരും കൂടി അഭിനയിക്കാമോ എന്ന് അതിന്റെ നിർമാതാക്കൾ ഒരു ചോദ്യമെടുത്തിട്ടു
advertisement
എന്നാൽ, ക്യാമറയ്ക്ക് മുന്നിൽ പരസ്പരം മുഖത്തു നോക്കുമ്പോ തങ്ങൾക്ക് ചിരി വന്നു. ഇക്കഴിഞ്ഞ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച്, രണ്ട് കാലഘട്ടങ്ങളിലൂടെ നീങ്ങുന്ന പ്രണയം ചിത്രീകരിക്കുന്ന ഗാനമായിരുന്നു ഷൂട്ട് ചെയ്തത്. വീട്ടിൽ പോയി സംസാരിച്ചപ്പോൾ, രഹ്നയ്ക്ക് മാത്രമല്ല, നവാസിനും ചിരിയടക്കാൻ പ്രയാസമായിരുന്നു എന്ന കാര്യം മനസിലായി. രഹ്നയെ സൈക്കിളിന്റെ മുന്നിലിരുത്തി, പച്ചപ്പാടത്തിന്റെ അരികിലൂടെ സൈക്കിൾ ചവിട്ടി നീങ്ങുന്ന നവാസായിരുന്നു ആ വീഡിയോ ഗാനത്തിൽ