advertisement

Kalyani Panicker | മറയ്‌ക്കേണ്ടതല്ല, പുറത്തെ പാടുകൾ എഡിറ്റ് ചെയ്യാതെ ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ഫോട്ടോഷൂട്ട്

Last Updated:
ദേഹത്തെ പാടുകൾ അതേപടി നിലനിർത്തി ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
1/6
ഫേസ്ബുക്കും ഇൻസ്റ്റയും സ്ഥിരതാവളമാക്കിയ യുവ തലമുറയ്ക്ക് കല്യാണി പണിക്കർ അഥവാ അരുന്ധതി എന്ന താരപുത്രിയെ നല്ലതുപോലെ അറിയാം. വളരെ നന്നായി ടിക്ടോക് വീഡിയോ അനുകരണങ്ങൾ ചെയ്ത്കൊണ്ടാണ് കല്യാണി തന്റേതായ ഇടം കണ്ടെത്തി തുടങ്ങിയത്. അമ്മ ബിന്ദുവും അച്ഛൻ സായ് കുമാറും പലപ്പോഴും കല്യാണിയുടെ കൂടെ ഉണ്ടാകും. അമ്മയേക്കാൾ, തന്റെ 'ബ്രോ ഡാഡി' അച്ഛനുമായാണ് കല്യാണി കൂടുതൽ കൂട്ടുകൂടുക. അച്ഛനൊപ്പമുള്ള ചിത്രങ്ങളും കല്യാണി ഇടയ്ക്കിടെ ഇൻസ്റ്റ ഫാമിലിയിൽ ഷെയർ ചെയ്യും. ഏറ്റവും പുതിയ ഫോട്ടോഷൂട്ടുമായി ഇതാ കല്യാണി പണിക്കർ വന്നിരിക്കുന്നു
ഫേസ്ബുക്കും ഇൻസ്റ്റയും സ്ഥിരതാവളമാക്കിയ യുവ തലമുറയ്ക്ക് കല്യാണി പണിക്കർ (Kalyani Panicker) അഥവാ അരുന്ധതി എന്ന താരപുത്രിയെ നല്ലതുപോലെ അറിയാം. വളരെ നന്നായി ടിക്ടോക് വീഡിയോ അനുകരണങ്ങൾ ചെയ്ത്കൊണ്ടാണ് കല്യാണി തന്റേതായ ഇടം കണ്ടെത്തി തുടങ്ങിയത്. അമ്മ ബിന്ദുവും അച്ഛൻ സായ് കുമാറും പലപ്പോഴും കല്യാണിയുടെ കൂടെ ഉണ്ടാകും. അമ്മയേക്കാൾ, തന്റെ 'ബ്രോ ഡാഡി' അച്ഛനുമായാണ് കല്യാണി കൂടുതൽ കൂട്ടുകൂടുക. അച്ഛനൊപ്പമുള്ള ചിത്രങ്ങളും കല്യാണി ഇടയ്ക്കിടെ ഇൻസ്റ്റ ഫാമിലിയിൽ ഷെയർ ചെയ്യും. ഏറ്റവും പുതിയ ഫോട്ടോഷൂട്ടുമായി ഇതാ കല്യാണി പണിക്കർ വന്നിരിക്കുന്നു
advertisement
2/6
ടിക്ടോക് ബാൻ ഉണ്ടായ ശേഷം മറ്റെല്ലാ യുവാക്കളെയും പോലെ കല്യാണിയും റീൽസ് വീഡിയോയിലേക്ക് ചുവടുമാറ്റി. അനുകരണത്തെക്കാൾ കൂടുതൽ ഡാൻസ് വീഡിയോസ് ആയിരുന്നു കല്യാണി ഇവിടെ പങ്കിട്ടത്. ഒപ്പം ആടിത്തകർക്കാൻ കല്യാണിയുടെ കൂടെ കൂട്ടുകാരിയായ അന്നയും മറ്റുള്ളവരും അന്നാളുകളിൽ ഉണ്ടായിരുന്നു. ഒരു ദിവസം വെളിപാട് ഉണ്ടായി എന്നതുപോലെ കല്യാണി നേരെ വിദേശത്തേക്ക് വച്ച് പിടിച്ചു. ഇവിടെ നിന്നും കാറ്ററിംഗ് കോഴ്സ് പഠിച്ചതും തിരികെ നാട്ടിലെത്തി (തുടർന്ന് വായിക്കുക)

3/6
കല്യാണക്ക് സിനിമയിൽ വന്നുകൂടേ എന്ന ചോദ്യം ഏറെക്കാലമായി ഉയരുകയായിരുന്നു. അതിനുള്ള മറുപടി കുറച്ചുകാലം മുൻപ് എല്ലാവരുടെയും മുന്നിൽ വച്ചുതന്നെ പ്രഖ്യാപിക്കപ്പെട്ടു. അരങ്ങേറ്റം മോഹൻലാലിനൊപ്പം തന്നെ നടത്താനുള്ള ഭാഗ്യം ലഭിച്ച പെൺകുട്ടിയാണ് കല്യാണി. മോഹൻലാൽ നായകനായഭിനയിക്കും എന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം 'റമ്പാൻ' കല്യാണിയുടെ അരങ്ങേറ്റ ചിത്രം കൂടിയാകും. നിലവിലെ പ്രോജക്ടുകൾ തീർത്ത ശേഷമാകും മോഹൻലാൽ ഈ സിനിമയുടെ ഭാഗമാവുക

4/6
എന്നാൽ, കല്യാണിയുടെ ഈ വരവിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. പുത്തൻ ഫോട്ടോഷൂട്ടിൽ തന്റെ സ്കിൻ അതുപോലെ തുറന്ന് കാട്ടാൻ കല്യാണി തീരുമാനിക്കുകയായിരുന്നു. പലപ്പോഴും പൂർണതയോടെ കാണപ്പെടുന്ന പല സെലിബ്രിറ്റി ഫോട്ടോകളും എഡിറ്റിംഗ് ടൂളുകളിലൂടെ കടന്നുപോയ ശേഷം മാത്രമാകും, ഫാൻസിന്റെ മുന്നിലെത്തുക. ശരീരത്തിലെ പാടുകൾ, കലകൾ, നിറവ്യത്യസങ്ങൾ അങ്ങനെ പലതും എഡിറ്റ് സ്യൂട്ടിലെ ടൂളുകൾ കൊണ്ട് മറച്ചിരിക്കും. നടി തപ്‌സി പന്നു ഒരിക്കൽ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യാനുള്ള തന്റേടം കാട്ടിയിരുന്നു. ഇപ്പോഴിതാ, അതേ പാത പിന്തുടരുകയാണ് കല്യാണി പണിക്കർ

5/6
ഒരു നീല സാരിയും തിൻ സ്ട്രാപ്പ് ബ്ലൗസുമാണ് കല്യാണിയുടെ വേഷം. സൈഡ് തിരിഞ്ഞുള്ള ചിത്രങ്ങളിൽ മുതുകത്തെ പാടുകൾ കല്യാണി അതേപടി നിലനിർത്തിയത് കാണാം. പട്ടിനും തിളക്കത്തിനും പിറകിൽ, തന്റെ ചർമം ധീരമായ ഓരോ സത്യവും വിളിച്ചോതുന്നു എന്ന് കല്യാണി. ഈ ചിത്രങ്ങൾ കണ്ടതും പലരും കല്യാണിയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ടെത്തി. ഒരു ആരാധകന് അത് വിശദമായി പറയാതിരിക്കാൻ സാധിച്ചില്ല. സെൽഡൺ സിംഗ് എന്നയാളാണ് കല്യാണിയുടെ ഈ ധൈര്യത്തെ നല്ല ഭാഷയിൽ പ്രശംസിച്ചത്

6/6
നിങ്ങളുടെ ചർമം നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. അതിൽ അഭിമാനം കൊള്ളേണ്ടതുണ്ട്. ശരീരത്തിലെ ഓരോ പാടും യാഥാർഥ്യം വിളിച്ചോതുന്നു എന്ന് ഇദ്ദേഹം പറയുന്നു. കല്യാണിയെ അഭിനന്ദിച്ചു കൊണ്ട് ഒരു പേർസണൽ സന്ദേശം അയച്ചതായി പറഞ്ഞുകൊണ്ടാണ് ആരാധകൻ കമന്റ് അവസാനിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ 254K ഫോളോവേഴ്സ് ഉള്ള താരമാണ് കല്യാണി. ജോഷിയുടെ സംവിധാനത്തിൽ ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയുമായി പുറത്തിറങ്ങുന്ന ചിത്രമാണ് കല്യാണിയുടെ റമ്പാൻ. 1948ൽ ഇതേപേരിൽ ഇറങ്ങിയ ഒരു ഹിന്ദി ചിത്രവുമുണ്ട്. ഇതിന്റെ തിരക്കഥാകൃത്തിന്റെ പേരും മോഹൻലാൽ എന്നുതന്നെ എന്ന യാദൃശ്ചികതയുമുണ്ട്

സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ

  • വിവാഹദിവസം രാജസ്ഥാനിലെ ജോധ്പൂരിൽ സഹോദരിമാരായ ശോഭയും വിമലയും ജീവനൊടുക്കിയതായി റിപ്പോർട്ട്

  • അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു

  • സഹോദരിമാർ വിഷം കഴിച്ചെന്നാണ് പ്രാഥമിക നിഗമനം, യഥാർത്ഥ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല

View All
advertisement