Project K | പ്രഭാസിന്‍റെ വില്ലനായി കമല്‍ഹാസന്‍ ? 'പ്രൊജക്ട് കെ' യില്‍ ഉലകനായകന് വമ്പന്‍ പ്രതിഫലമെന്ന് റിപ്പോര്‍ട്ട്
- Published by:Arun krishna
- news18-malayalam
Last Updated:
വൈജയന്തി ഫിലിംസ് നിര്‍മ്മിക്കുന്ന അമ്പതാം ചിത്രമായ പ്രൊജക്ട് കെയില്‍ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു
ഉള്ളടക്കം കൊണ്ടും മുടക്കുമുതല്‍ കൊണ്ടിം എണ്ണം പറഞ്ഞ ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് 2023ല്‍ ഇന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്. ബോളിവുഡിന്‍റെ പ്രതാപകാലം ക്ഷയിക്കുന്നു എന്ന ചര്‍ച്ചകള്‍ പുരോഗമിക്കവെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വന്‍ കുതിപ്പിന് തയാറെടുക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് പ്രഭാസിനെ (Prabhas) നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ട് കെ (Project K).
advertisement
വൈജയന്തി ഫിലിംസ് നിര്‍മ്മിക്കുന്ന അമ്പതാം ചിത്രമായ പ്രൊജക്ട് കെയില്‍ ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചനും ദീപിക പദുക്കോണും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും മുന്‍പ് പുറത്തുവന്നിരുന്നു. മഹാനടി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ പ്രൊജക്ട് കെയില്‍ ഉലകനായകന്‍ കമല്‍ഹാസനും (Kamal Haasan) അഭിനയിക്കുന്നു എന്നാണ് പുതിയ വിവരം.
advertisement
പ്രഭാസിന്‍റെ വില്ലനായാകും ഉലകനായകന്‍ പ്രൊജക്ട് കെയില്‍ അഭിനിയിക്കുക എന്നാണ് വിവിധ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ്സൂചന. അമിതാഭ് ബച്ചനും ദീപിക പദുക്കോണിനും പുറമെ കമല്‍ഹാസനും കൂടി എത്തുന്നതോടെ പ്രൊജക്ട് കെയെ കുറിച്ചുള്ള സിനിമ പ്രേമികളുടെ പ്രതീക്ഷകളും വലുതാകുകയാണ്.
advertisement
സയിന്‍റിഫിക് ഫിക്ഷന്‍ ജോണറില്‍ ഒരുക്കുന്ന ചിത്രത്തിലെ പ്രഭാസിന്‍റെയും കമല്‍ഹാസന്‍റെയും റോളുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറക്കാര്‍ക്കിടയില്‍ പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വില്ലന്‍ വേഷമാണ് കമലിന് ടീം ഓഫര്‍ ചെയ്തിരിക്കുന്നത്. 20 ദിവസത്തെ കോള്‍ഷീറ്റാണ് താരത്തോട് ആവശ്യപ്പെട്ടതെന്നും ഇതിനായി 150 കോടി രൂപയോളം കമലിന് പ്രതിഫലം വാഗ്ദാനം ചെയ്തെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം.
advertisement
ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ പ്രഭാസിന്‍റെ നായിക. ഷാരൂഖ് ഖാന്‍ ചിത്രം പത്താനില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്തവെച്ച ദീപികയുടെ പ്രൊജക്ട് കെയിലെ പ്രകടനത്തെ അത്രയധികം ആവേശത്തോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അമിതാഭ് ബച്ചന്‍റെ സാന്നിദ്ധ്യമാണ് സിനിമയയുടെ പ്രധാന സവിശേഷത. സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു.
advertisement
advertisement