റെട്രോ ലുക്കിൽ കങ്കണ റണൗത്ത്;' എമർജൻസി' ഇൻ ബോർഡ്
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിൽ ഇന്ദിര ഗാന്ധി ആയാണ് താരം എത്തുക.താരത്തിന്റെ ആദ്യ സംവിധാന ചിത്രം കൂടെയാണ് എമർജൻസി
advertisement
advertisement
പെറോ എന്ന ക്ലോത്തിങ് സ്റ്റോറിൽ നിന്നുള്ളതാണീ സാരി. 2024 ലെ സ്പ്രിംഗ് കളക്ഷനാണിത്.പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കളുടെ പ്രിൻ്റാണ് സാരിയിലാകെ. ബോർഡറുകളിൽ ചെക്ക് പാറ്റേണും ഉണ്ട്. കോളർ നെക്ക്‌ലൈൻ, ഫോക്‌സ് പോക്കറ്റുകൾ, ഫ്രണ്ട് ബട്ടണുകൾ, ക്രോപ്പ് ചെയ്‌ത ഒരു ഹെം, മടക്കിയ കഫുകൾ, ഹാവ് സ്ലീവ്, എന്നിങ്ങനെയാണ് ബ്ലൗസ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
advertisement
advertisement
കങ്കണ റണൗത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എമർജൻസി'. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണിത്. കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് തൽപാഡെ, മിലിന്ദ് സോമൻ, വിശാഖ് നായർ, ,അന്തരിച്ച നടൻ സതീഷ് കൗശിക് ജഗ്ജീവൻ റാം എന്നിവരും സിനിമയിലുണ്ട്.