'വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ച് കൂടെയുറങ്ങിയാൽ അവസരം തരാമെന്ന് ആ സംവിധായകൻ': 22കാരി നടിയുടെ വെളിപ്പെടുത്തൽ
- Published by:meera_57
- news18-malayalam
Last Updated:
'നിങ്ങൾക്ക് ഞാൻ ജോലി തരാം. പക്ഷെ നിങ്ങൾ എന്റെയൊപ്പം ഉറങ്ങണം' എന്നായിരുന്നു അയാളുടെ ഡിമാൻഡ്
കാസ്റ്റിംഗ് കൗച്ച് സിനിമാ ലോകത്തെ ആകമാനം ഗ്രസിച്ച വിപത്തായി മാറിയിരിക്കുന്നു. സിനിമയിൽ അനുഭവസമ്പത്തില്ലാതെ ആദ്യമായി ഒരവസരം തേടിവരുന്ന, ഗോഡ്ഫാദർമാർ ആരുമില്ലാത്ത നിരവധിപ്പേരാണ് ഇതിന്റെ കരാളഹസ്തങ്ങളിൽ കുരുങ്ങിയിട്ടുള്ളത്. യുവനടിമാരാണ് സിനിമാ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ഇരകൾ. പുറത്ത് പറഞ്ഞാൽ, വരാൻ പോകുന്ന അവസരങ്ങൾ നഷ്‌ടമായേക്കും എന്ന് ഭയന്ന് നിശ്ശബ്ദരാവുന്ന അഭിനയപ്രതിഭകളുടെ കഥകൾ അണിയറയിൽ ഇനിയും ബാക്കിയുണ്ടാകും. ഇപ്പോഴിതാ 22വയസുകാരിയായ നടിയുടെ പ്രതികരണം രാജ്യമെമ്പാടും ശ്രദ്ധ നേടുന്നു
advertisement
ചലച്ചിത്ര ലോകത്തെ അരങ്ങേറ്റം ഒട്ടും ഗ്ലാമറസ് അല്ലെന്നു നടി കഷിക കപൂർ (Kashika Kapoor) പറയുന്നു. ചലച്ചിത്ര ലോകത്തെ പുതുമുഖമാണ് ഈ 22കാരി. 2024ൽ 'ആയുഷ്മതി ഗീത മെട്രിക് പാസ്' എന്ന സിനിമയിലൂടെയാണ് കഷികയുടെ സിനിമാ പ്രവേശം. കഴിവിന്റെ പേരിൽ മാത്രമല്ല, സ്ക്രീൻ സാന്നിധ്യം കൊണ്ടും കഷിക ഹിന്ദി സിനിമാ ലോകത്തിനും പുറത്തുള്ള ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടിയെടുത്തു. താൻ 150ലധികം ഒഡിഷനുകളിൽ നിരസിക്കപ്പെട്ട ശേഷം മാത്രമാണ് ആദ്യ സിനിമയിൽ എത്തിയത് എന്ന് കഷിക (തുടർന്ന് വായിക്കുക)
advertisement
എന്നാൽ ആ 150 നിരസിക്കപ്പെടലുകൾ കൊണ്ടവസാനിച്ചില്ല കഷിക നേരിട്ട പ്രതിസന്ധി. ബോളിവുഡിന്റെ ഇരുണ്ട ഇടവഴികൾ എന്തെന്ന് നേർക്കുനേർ നിന്ന് നേരിടേണ്ടി വന്നു ഈ യുവതിക്ക്. അവസരം ലഭിക്കാൻ കാത്തിരുന്ന നടി എന്ന നിലയിലാണ് ഒരു സംവിധായകൻ വെളുപ്പിന് 3 മണിക്ക് കഷികയുടെ ഫോണിലേക്ക് ഒരു വിളിയുമായി വന്നത്. 'നിങ്ങൾക്ക് ഞാൻ ജോലി തരാം. പക്ഷെ നിങ്ങൾ എന്റെയൊപ്പം ഉറങ്ങണം' എന്നായിരുന്നു അയാളുടെ ഡിമാൻഡ്. ആ 'വാഗ്‌ദാനം' നിരസിച്ചു എന്ന് മാത്രമല്ല, അതിനു തന്റെ പക്കൽ വളരെ ശക്തമായ ഒരു കാരണം ഉണ്ടായിരുന്നു എന്നും കഷിക
advertisement
'അത്തരം അവസരങ്ങൾ ഞാൻ എന്നും വേണ്ടെന്നു വച്ചിരുന്നു. പത്തു വർഷങ്ങൾക്ക് ശേഷം കണ്ണാടിയിൽ നോക്കുമ്പോൾ, എനിക്ക് എന്നെയോർത്തു നാണക്കേട് തോന്നരുത്' എന്ന് കഷിക. എന്നാൽ, ഈ ഒരു ഘട്ടത്തിലൂടെ കടന്നു പോകേണ്ടിവന്നു പലരെയും വച്ച് നോക്കിയാൽ, ഇത്രയും ശക്തമായ ഒരു തീരുമാനം കൈക്കൊണ്ടത് എന്തുകൊണ്ടും അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു
advertisement
കാസ്റ്റിംഗ് ഡയറക്ടർമാർ തുടർച്ചയായി മുന്നോട്ടുവെക്കുന്ന അനുചിതമായ ആവശ്യങ്ങളെക്കുറിച്ചും കഷിക വാചാലയായി. 'അവർ അർദ്ധരാത്രിയിൽ വിളിക്കും. കഴിവിൽ ഉൾപ്പെടാത്ത ചില കാര്യങ്ങൾ നടത്തിക്കൊടുക്കാനാകും ആവശ്യം. ഇവരൊന്നും ഒരിക്കലും ഉറങ്ങാറില്ലേ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. നാണമില്ലാതെ അത്തരം കോളുകൾ വിളിക്കുന്ന ഇവരുടെ മനസ്സിലിരിപ്പ് എന്താകും' എന്ന് ചോദിക്കുമ്പോൾ, കഷികയുടെ ഉള്ളിലെ അമ്പരപ്പ് അപ്പോഴും മാറിയിട്ടില്ല
advertisement
ഇത്രയും മോശം അനുഭവത്തിലൂടെ കടന്നുപോയിട്ടും, ജീവിതം തിരിച്ചുപിടിക്കാനുള്ള ഊർജം അമ്മയിൽ നിന്നും തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് കഷിക പറയുന്നു. 'ഒരിക്കലും ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചു പോകരുത്. ഇന്നെനിക്ക് എന്തെല്ലാം ശക്തിയുണ്ടോ, അതിനു കാരണക്കാരി എന്റെ അമ്മയാണ്. സിനിമാ ലോകത്തെ തന്റെ യാത്ര ആരംഭിച്ചിട്ടേയുള്ളൂ മറ്റൊന്നിനും കീഴ്പ്പെടാതെ, കഴിവ് പുറത്തെടുക്കാനുള്ള അവസരം ലഭിച്ച സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു എന്നും കഷിക കപൂർ പറയുന്നു










