അഭിനയം നിർത്തി ഏഴ് വർഷത്തിനു ശേഷം ഹോളിവുഡ് ഇതിഹാസതാരം ഡാനിയേൽ ഡേ ലൂയിസ് മകന്റെ സിനിമയിലൂടെ തിരിച്ചുവരവിന്
- Published by:Nandu Krishnan
- news18-malayalam
Last Updated:
പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ഫാന്റം ത്രെഡ് എന്ന ചിത്രത്തിലായിരുന്നു ഡാനിയേൽ ഡേ ലൂയിസ് അവസാനമായി അഭിനയിച്ചത്
മികച്ച നടനുള്ള ഓസ്കാർ അവാർഡ് മൂന്ന് വട്ടം നേടിയ ഹോളിവുഡിന്റ ഇതിഹാസ നടൻ ഡാനിയേൽ ഡേ ലൂയിസ് സിനിമയിലെ തന്റെ തിരിച്ചു വരവിനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മഹാനായ നടൻ എന്നാണ് ഡാനിയേൽ ഡേ ലുയിസിനെ വിമർശകരരടക്കം വിശേഷിപ്പിക്കുന്നത്. മകനായ റൊനാൻ ഡേ ലൂയിസ് ആദ്യമായി സംവിധാനം ചെയ്യുന്ന അനെമനി (Anemone) എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത്.
advertisement
വെറുതെ അങ്ങ് മകന്റെ സിനിമയിൽ അഭിനയിക്കാൻ വന്നതല്ല ഡാനിയേൽ ഡേ ലൂയിസ്. മകനൊപ്പം ചിത്രത്തിന്റെ രചനയിലും പങ്കാളിയാണ് അദ്ദേഹം. അച്ഛനും മകനും സഹോദരങ്ങളും തമ്മിലുള്ള ബന്ധങ്ങളടെ സൂക്ഷ്മ തലങ്ങൾ ആവിഷ്കരിക്കുന്ന സിനിമയിൽ ഡാനിയേൽ ഡേ ലൂയിസിനൊപ്പം സമാന്ത മോർട്ടൺ, ഷോൺ ബീൻ, സഫിയ ഓക്ക്ലി-ഗ്രീൻ, സാമുവൽ ബോട്ടംലി എന്നിവരും അഭിനയിക്കുന്നുണ്ട്.
advertisement
പോൾതോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ഫാന്റം ത്രെഡ് എന്ന ചിത്രത്തിലായിരുന്നു ഡാനിയേൽ ഡേ ലൂയിസ് അവസാനമായി അഭിനയിച്ചത്. ഫാൻ്റം ത്രെഡ് റീലീസാകുന്നതിന് മുന്നേതന്നെ അഭിനയത്തിൽ നിന്നും വിരമിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത്രയും കാലം കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞായിരുന്നു അഭിനയ രംഗത്തു നിന്നും അദ്ദേഹം വിടവാങ്ങിത്
advertisement
ഡാനിയേൽ ഡേ ലൂയിസ് അഭിനയിച്ച ഗ്യാങ്സ് ഓഫ് ന്യൂയോർക്ക് ഒരുക്കിയ ഹോളിവുഡിന്റെ ഇതിഹാസ സംവിധായകൻ മാർട്ടിൻ സ്കോർസേഴ്സിയുമായി ഈ അടുത്തുനടന്ന നാഷണൽ ബോർഡ് ഒഫ് റിവ്യു അവാർഡ് വേളയിൽ ഡാനിയേൽ ഡേ ലൂയിസ് കണ്ടുമുട്ടുകയും തന്റെ തിരിച്ചു വരവനെപ്പറ്റി സ്കോർസേഴ്സിയോട് പറയുകയുയും ചെയ്തിരുന്നു. അവാർഡ് സ്വീകരിച്ചുകൊണ്ട് ഡാനിയേൽ ഡേ ലൂയിസിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവിന്റെ സന്തോഷം സ്കോർസേഴ്സി പങ്കുവയ്ക്കുകയും ചെയ്തു.
advertisement
ഒരു മികച്ച ചിത്രകാരൻ കൂടിയാണ് ഡാനിയേൽ ഡേലൂയിസിന്റെ മകൻ 26 കാരനായ റൊനാൻ ഡേ ലൂയിസ്.മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഏഴുവർഷത്തിന് ശേഷം പ്രിയതാരത്തെ വെള്ളിത്തിരയിൽ കാണാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളും. ജിം ഷെറിഡാൻസ്വിധാനം ചെയ്ത മൈ ലെഫ്റ്റ് ഫൂട്ട് , പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ദേർ വിൽ ബി ബ്ലഡ് , സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്ത ലിങ്കൺ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഓസ്‌കാറുകൾ ഡാനിയേൽ ഡേ ലൂയിസിന് ലഭിച്ചത്.